AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘ആദ്യം വിശ്വസിക്കാനായില്ല, ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കുവയ്ക്കുന്നു’; പുരസ്കാര തിളക്കത്തിൽ മോഹൻലാൽ

Mohanlal Reacts to Winning Dadasaheb Phalke Award 2023: ആദ്യം വിശ്വസിക്കാനായില്ലെന്നും വീണ്ടും പറയു എന്ന് താൻ പറഞ്ഞുവെന്നും മോഹൻലാൽ പറഞ്ഞു. എല്ലാവർക്കും നന്ദി പറയുന്നതായും മോഹൻലാൽ കൂട്ടച്ചേർത്തു.

Mohanlal: ‘ആദ്യം വിശ്വസിക്കാനായില്ല, ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കുവയ്ക്കുന്നു’; പുരസ്കാര തിളക്കത്തിൽ മോഹൻലാൽ
Mohanlal Image Credit source: PTI
sarika-kp
Sarika KP | Updated On: 21 Sep 2025 12:35 PM

കൊച്ചി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരത്തിനാണ് മോഹൻലാൽ അർഹനായത്. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ഫാൽക്കെ അവാർഡ് നേടുന്ന വ്യക്തിയാണ് മോഹൻലാൽ. 2004ലാണ് അടൂർ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബർ 23-ാം തീയതി നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് വിതരണവേളയിൽ മോഹൻലാലിന് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും.

ഇപ്പോഴിതാ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി മോഹൻലാൽ പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ലെന്നും വീണ്ടും പറയു എന്ന് താൻ പറഞ്ഞുവെന്നും മോഹൻലാൽ പറഞ്ഞു. എല്ലാവർക്കും നന്ദി പറയുന്നതായും മോഹൻലാൽ കൂട്ടച്ചേർത്തു. പുരസ്‌കാര നേട്ടത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് അവാർ‍ഡ് വിവരം അറിയിച്ചത്. ആദ്യം വിശ്വസിക്കാനായില്ലെന്നും ഒന്ന് കൂടെ പറയു എന്ന് താൻ പറഞ്ഞുവെന്നുമാണ് മോഹൻലാൽ പറയുന്നത്. സ്വപ്നത്തിൽ പോലും ഇല്ലാത്ത കാര്യമായിരുന്നു. ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ പറയുന്നു.

Also Read:‘മോഹൻലാൽ എനിക്കൊരു ഭീഷണിയാകാൻ സാധ്യതയുണ്ട്, സൂക്ഷിക്കണം’! മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡാണ് ഇതെന്നും മഹാരഥൻമാർ സഞ്ചരിച്ച വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നത്. സിനിമയിൽ തന്നോട് സഹകരിച്ച പലരും ഇന്നില്ല. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

വലിയ നടന്മാരായി അഭിനയിക്കാൻ കഴിഞ്ഞു. അവരുടെയെല്ലാം അനു​ഗ്രഹം ഈ അവാർഡിനു പിന്നിലുണ്ട്. അമ്മയുടെ അടുത്ത് പോയി കണ്ടു. അമ്മയ്ക്ക് കാര്യം മനസ്സിലായി, അനു​ഗ്രഹിച്ചു. അവാർഡ് ലഭിച്ചത് കാണാൻ അമ്മയ്ക്ക് ഭാ​ഗ്യമുണ്ടായി എന്നും അമ്മയുടെ അനുഗ്രഹവും അവാർഡിനു പിന്നിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു.