Mohanlal: ”തുടരും’ കണ്ടിട്ട് പഴയ ലാലേട്ടൻ എന്ന് പറയുന്നു, നഷ്ടപ്പെട്ടുപോയത് തിരിച്ചുകിട്ടിയതിന്റെ സന്തോഷമാകാം’; മോഹൻലാൽ

Mohanlal on Fans Response to 'Thudarum': 'തുടരും' സിനിമ കണ്ട ശേഷം പഴയ ലാലേട്ടൻ എന്ന് പറയുന്നത് ഒരു സ്‌നേഹത്തിന്റെ ഭാഷയിൽ മാത്രമേ താൻ എടുക്കുന്നുള്ളൂവെന്ന് മോഹൻലാൽ പറഞ്ഞു.

Mohanlal: തുടരും കണ്ടിട്ട് പഴയ ലാലേട്ടൻ എന്ന് പറയുന്നു, നഷ്ടപ്പെട്ടുപോയത് തിരിച്ചുകിട്ടിയതിന്റെ സന്തോഷമാകാം; മോഹൻലാൽ

മോഹൻലാൽ

Published: 

06 Sep 2025 09:12 AM

തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന സിനിമ കണ്ട ശേഷം മോഹൻലാൽ തിരിച്ചുവന്നുവെന്ന് പ്രേക്ഷകർ പറയുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാൽ. അങ്ങനെ കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും നഷ്ടപ്പെട്ട് പോയ ഒരു കാര്യം തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷമായിരിക്കുമത് എന്നും മോഹൻലാൽ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തുടരും’ സിനിമ കണ്ട ശേഷം പഴയ ലാലേട്ടൻ എന്ന് പറയുന്നത് ഒരു സ്‌നേഹത്തിന്റെ ഭാഷയിൽ മാത്രമേ താൻ എടുക്കുന്നുള്ളൂവെന്ന് മോഹൻലാൽ പറഞ്ഞു. അങ്ങനെ പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. തിരിച്ചുകിട്ടി എന്ന് പറയുന്നതിൽ ആണല്ലോ സന്തോഷമുള്ളത്. നഷ്ടപ്പെട്ട് പോയെന്ന് പറയുന്നൊരു കാര്യം തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷമായിരിക്കുമെന്നും അതൊരു വിജയത്തിന്റെ സന്തോഷമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഈ വർഷം മാത്രം മോഹൻലാൽ മൂന്ന് ഹിറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘എമ്പുരാൻ’, ‘തുടരും’ എന്നീ സിനിമകൾ തീയേറ്ററുകളിൽ മിന്നും വിജയം കാഴ്ചവെച്ചപ്പോൾ ഒടുവിൽ പുറത്തിറങ്ങിയ ‘ഹൃദയപൂർവ്വം’ എന്ന സിനിമയും ഇതിനോടകം ബോക്സ് ഓഫിസിൽ അമ്പത് കോടി നേടി കഴിഞ്ഞു. എന്നാൽ, മുൻ വർഷങ്ങളിൽ പുറത്തിറങ്ങിയ മോഹൻലാലിൻറെ മിക്ക സിനിമകളും തീയേറ്ററുകളിൽ പരാചയമായിരുന്നു.

ALSO READ: ‘അങ്ങനെ വരുന്ന കുട്ടികളെ ഡാൻസ് പഠിപ്പിക്കാറില്ല, പോകാൻ പറയും’: ശോഭന

താൻ മുമ്പും ഒരുപാട് ഫ്ലോപ്പുകളിലൂടെ സഞ്ചരിച്ചിട്ടുള്ള ആളാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഇനി നമുക്ക് കൂടുതൽ ശ്രദ്ധിക്കാൻ കഴിയുമെന്നും പണ്ട് കുറച്ച് ശ്രദ്ധ കുറവായിരുന്നു എന്നും നടൻ പറയുന്നു. ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ആർക്കെങ്കിലും ഇഷ്ടമായില്ലെങ്കിലോ എന്നൊക്കെ ചിന്തിക്കാറുണ്ടായിരുന്നു. വിട്ടുവീഴ്ചയാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ഒരു നിർമ്മാതാവിന് എപ്പോഴും സിനിമയ്ക്ക് മേൽ ഒരു നിയന്ത്രണം ഉണ്ടായിരിക്കണം. സംവിധായകനോട് സംസാരിക്കാൻ പേടിയാണെന്ന് പറയുന്നതിൽ കാര്യമില്ലെന്നും മോഹൻലാൽ പറഞ്ഞു.

സിനിമ ഫ്ലോപ്പ് ആയി പോകണമെന്ന് കരുതി ആരും സിനിമ എടുക്കാറില്ലെന്നും സിനിമ ഹിറ്റാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ‘ദൃശ്യം’ സിനിമ ചെയ്ത സമയത്ത് ഇത്രത്തോളം ഹിറ്റാകുമെന്ന് വിചാരിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്