Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
Mohanlal Movie L366 poster out: പൊലീസ് വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട മോഹൻലാലിന്റെ താടി വടിച്ചു കൊണ്ടുള്ള ഒരു ചിത്രം അദ്ദേഹം തന്നെ ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു...

Mohanlal L366
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തുനിൽക്കുന്ന അടുത്ത മോഹൻലാൽ ചിത്രമാണ് L366. തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നുള്ളതും സിനിമയിലുള്ള ആകാംക്ഷ വർദ്ധിക്കുകയാണ്. ഇപ്പോൾ ഇതാ സിനിമയിൽ നിന്നുള്ള ലാലേട്ടന്റെ പോസ്റ്ററും കഥാപാത്രത്തിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ്.
ടി എസ് ലവ്‌ലജൻ എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട മോഹൻലാലിന്റെ താടി വടിച്ചു കൊണ്ടുള്ള ഒരു ചിത്രം അദ്ദേഹം തന്നെ ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. താടി വടിച്ച് മീശ പിരിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ആഘോഷമാക്കി മാറ്റി. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് L366.
ഇതിനുമുമ്പ് ഓസ്റ്റിൻ ഡാൻസ് തോമസിന്റെ സംവിധാനത്തിൽ രതീഷ് രവിയുടെ തിരക്കഥയിൽ L365 അനൗൺസ് ചെയ്തിരുന്നു. ഇതിന്റെ പോസ്റ്റർ പോലീസ് യൂണിഫോമിന്റെ ചിത്രത്തോടെയാണ് പുറത്തുവിട്ടിരുന്നത്. പിന്നീട് ഓസ്റ്റിൻ ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയും, തരുൺ മൂർത്തിയുടെ സംവിധാനത്തിൽ L366 പ്രഖ്യാപിക്കുകയുമായിരുന്നു. രതീഷ് രവി തന്നെ തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഒരു പുതിയ കഥയാണെന്നും അല്ലെന്നും വ്യത്യസ്തമായ റിപ്പോർട്ടുകളുണ്ട്.ഷാജി കുമാറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
തുടരും ഉൾപ്പെടെയുള്ള സിനിമകളുടെ ചായഗ്രഹകൻ ആണ് അദ്ദേഹം.ജേക്സ് ബിജോയ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിംഗും ഗോകുൽ ദാസ് കലാസംവിധാനവും നിർവ്വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശബ്ദമിശ്രണവും മഷർ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.