5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thudarum Movie: സ്‌പ്ലെൻഡർ ബൈക്കിൽ ലാലേട്ടൻ; ‘തുടരും’ സിനിമയിലെ രണ്ടാം ഗാനം വരുന്നു

Thudarum Movie New Song Release: മോഹൻലാൽ സ്‌പ്ലെൻഡർ ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു പോസ്റ്റാറിനൊപ്പമാണ് സംവിധായകൻ തരുൺ മൂർത്തി പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

Thudarum Movie: സ്‌പ്ലെൻഡർ ബൈക്കിൽ ലാലേട്ടൻ; ‘തുടരും’ സിനിമയിലെ രണ്ടാം ഗാനം വരുന്നു
'തുടരും' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Updated On: 19 Mar 2025 20:40 PM

മലയാളി സിനിമ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തരുൺ മൂർത്തി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തുടരും’. ഇപ്പോഴിതാ ആരാധകരെ തേടി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. സിനിമയിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കൽ വീഡിയോ വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ‘കഥ തുടരും…’ എന്നാരംഭിക്കുന്ന ഗാനം മാർച്ച് 21ന് വൈകുന്നേരം ഏഴ് മണിക്ക് പുറത്തിറങ്ങുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. മോഹൻലാൽ സ്‌പ്ലെൻഡർ ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു പോസ്റ്റാറിനൊപ്പമാണ് പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

തരുൺ മൂർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: കാത്തിരിപ്പിന് വിരാമം! എമ്പുരാൻ ട്രെയിലർ നാളെയെത്തും, സമയത്തിനും പ്രത്യേകത

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ഗാനം പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറാണ് ആലപിച്ചത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയാണ് സംഗീതം നൽകിയത്. മോഹൻലാലിൻറെ ഭൂരിഭാഗം സിനിമയിലെയും ഗാനങ്ങള്‍ ആലപിച്ചത് എം.ജി.ശ്രീകുമാര്‍ ആയിരുന്നു. ഈ ഒരു കോംബോ ആണ് വീണ്ടും ‘തുടരും’ എന്ന ചിത്രത്തിലൂടെ ഒന്നിച്ചത്.

മോഹൻലാലിൻറെ കരിയറിലെ 360-ാം ചിത്രമാണ് ‘തുടരും’. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നതിന്റെ ആവേശവും ആരാധകർക്കുണ്ട്. 2019ൽ അമൽ നീരദ് സംവിധാനം ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ഒന്നിച്ചഭിനയിച്ചത്. എന്നാൽ ഇരുവരും അവസാനമായി ജോലികളായി അഭിനയിച്ചത് 2004ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലാണ്.

മോഹൻലാൽ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കെ ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാറാണ്. നിഷാദ് യൂസഫാണ് എഡിറ്റിംഗ്.