AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘കഥാപാത്രം ഡിമാന്റ് ചെയ്യുമ്പോൾ ചെയ്യാതിരിക്കാൻ പറ്റില്ല; കണ്ണപ്പയിൽ ഭാഗമാവാന്‍ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം’; മോ​ഹൻലാൽ

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചതിന് നടൻ വിഷ്ണു മഞ്ചുവിനും താരം നന്ദി പറഞ്ഞു. കണ്ണപ്പ'യുടെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

Mohanlal: ‘കഥാപാത്രം ഡിമാന്റ് ചെയ്യുമ്പോൾ ചെയ്യാതിരിക്കാൻ പറ്റില്ല; കണ്ണപ്പയിൽ ഭാഗമാവാന്‍ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം’; മോ​ഹൻലാൽ
MohanlalImage Credit source: facebook\Mohanlal
Sarika KP
Sarika KP | Published: 05 Jul 2025 | 01:50 PM

ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിനയിച്ച തെലുങ്ക് ചിത്രമാണ് വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’. ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തിനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചതിന് നടൻ വിഷ്ണു മഞ്ചുവിനും ‌നന്ദിയും താരം പറഞ്ഞു. കണ്ണപ്പ’യുടെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

അഭിനേതാവെന്ന നിലയിൽ ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത്  ഭഗവാന്റെ അനുഗ്രഹമാണെന്നും മോഹൻലാൽ പറഞ്ഞു. കഥാപാത്രത്തിന്റെ ദൈര്‍ഘ്യത്തിനല്ല, ഇത്രയും വലിയ ചിത്രത്തിന്റെ ഭാഗമാവുന്നതിലാണ് കാര്യമെന്നാണ് മോഹൻലാൽ പറയുന്നത്.

Also Read: ‘നിങ്ങൾ നമ്പർ തരൂ, ഞാൻ കന്നുകാലികളെ നൽകാം’; കർഷകന് സഹായഹസ്‌തവുമായി നടൻ സോനു സൂദ്

വിഷ്ണു മഞ്ചുവിന്റെ കുടുംബവുമായി ഏറെക്കാലത്തെ പരിചയമുണ്ട്. അതുകൊണ്ട് തന്നെ ഈ കഥ പറഞ്ഞപ്പോൾ തന്നെ സമ്മതം പറഞ്ഞു. ഇത്രയും വലിയ പ്രൊജക്ടിൽ അഭിനയിക്കാമോ എന്ന് ചോദിക്കുമ്പോൾ എങ്ങനെ പറ്റില്ലെന്ന് പറയാന്‍ കഴിയുമെന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

ഇതിനിടെ കാലാപാനി’യിലെ അഭിനയത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടി. കാലാപാനി’യില്‍ മിര്‍സാ ഖാന്‍ എന്ന കഥാപാത്രത്തിന്റെ ഷൂ, നാവുകൊണ്ട് വൃത്തിയാക്കുന്ന സീനില്‍ അഭിനയിച്ചതിനെക്കുറിച്ച് നടൻ വിഷ്ണു മഞ്ചുവിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ആ സമയത്ത് അത് അഭിനയിക്കുകയല്ലാതെ മറ്റൊരു ചോയ്സ് ഇല്ലെന്നാണ് താരം പറയുന്നത്. അത് ആ കഥാപാത്രത്തിന്റെ അവസ്ഥയാണ് അത് ചെയ്‌തേ പറ്റൂ. കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കില്‍ അത് ചെയ്‌തേ പറ്റൂവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.