AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuttante Shinigami OTT: റിലീസായിട്ട് പത്ത് മാസം; ഒടുവിൽ ഇന്ദ്രൻസിന്റെ ‘കുട്ടന്റെ ഷിനിഗാമി’ ഒടിടിയിലെത്തി, എവിടെ കാണാം?

Kuttante Shinigami OTT Release Date: പേര് പോലെ തന്നെ പ്രമേയത്തിലും ഏറെ വൈവിധ്യവുമായി എത്തിയ ചിത്രമാണിത്. ഇപ്പോഴിതാ, റിലീസായി പത്ത് മാസത്തിന് ശേഷം 'കുട്ടൻറെ ഷിനിഗാമി' ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

Kuttante Shinigami OTT: റിലീസായിട്ട് പത്ത് മാസം; ഒടുവിൽ ഇന്ദ്രൻസിന്റെ ‘കുട്ടന്റെ ഷിനിഗാമി’ ഒടിടിയിലെത്തി, എവിടെ കാണാം?
'കുട്ടൻറെ ഷിനിഗാമി' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Published: 05 Jul 2025 13:43 PM

ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കുട്ടൻറെ ഷിനിഗാമി’. 2024 സെപ്റ്റംബർ 24നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. പേര് പോലെ തന്നെ പ്രമേയത്തിലും ഏറെ വൈവിധ്യവുമായി എത്തിയ ചിത്രമാണിത്. ഇപ്പോഴിതാ, റിലീസായി പത്ത് മാസത്തിന് ശേഷം ‘കുട്ടൻറെ ഷിനിഗാമി’ ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

‘കുട്ടൻറെ ഷിനിഗാമി’ ഒടിടി

‘കുട്ടന്റെ ഷിനിഗാമി’യുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സാണ്. ജൂലൈ നാല് മുതൽ ചിത്രം മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചു. പ്രേക്ഷകർക്ക് ഇനി ചിത്രം വീട്ടിലിരുന്ന് ആസ്വദിക്കാം.

‘കുട്ടൻറെ ഷിനിഗാമി’ അണിയറ പ്രവർത്തകർ

റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്‍ത ഈ ചിത്രത്തിൽ കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് അവതരിപ്പിക്കുന്നത്. ഷിനിഗാമി എന്നാൽ ജാപ്പനീസ് ഭാഷയിൽ കാലൻ എന്നാണ് അർഥം. ഫാന്റസി ഗണത്തിൽ പെടുന്ന ഈ ചിത്രം ത്രില്ലർ മൂഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഷിനിഗാമിയായി ഇന്ദ്രൻസും കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയുമാണ് അഭിനയിച്ചത്. കാലനും ആത്മാവും ചിത്രത്തിൽ സാധാരണക്കാരെ പോലെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അനീഷ് ജി മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലായ്ക്കലാണ് ചിത്രത്തിന്റെ നിർമ്മാണം. സംവിധായകൻ റഷീദ് പാറയ്ക്കൽ തന്നെ രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത് അർജുൻ വി അക്ഷയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷിനാബ് ഓങ്ങല്ലൂരാണ്. സിയാൻ ശ്രീകാന്താണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്.

ALSO READ: അനശ്വര രാജന്റെ ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

കലാസംവിധാനം: എം കോയാസ്, മേക്കപ്പ്: ഷിജി താനൂർ, കോസ്റ്റ്യൂം ഡിസൈൻ: ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ്മ, അസോസിയേറ്റ് ഡയറക്ടേർസ്: രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹസംവിധാനം: രാഗേന്ദ്, ബിനു ഹുസൈൻ, നിർമ്മാണ നിർവ്വഹണം: പി സി മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ: രജീഷ് പത്താംകുളം. പിആർഒ: വാഴൂർ ജോസ്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.