Mohanlal: ‘എന്നെ ഞാനാക്കിയ, എന്റെ പ്രിയപ്പെട്ട അമ്മ…’; അമ്മയുടെ വിയോ​ഗത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

തന്നെ താനാക്കിയ, തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയെന്നാണ് മോഹൻലാൽ പറഞ്ഞത്.

Mohanlal: എന്നെ ഞാനാക്കിയ, എന്റെ പ്രിയപ്പെട്ട അമ്മ...; അമ്മയുടെ വിയോ​ഗത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

Mohanlal , Mother shanthakumari

Updated On: 

02 Jan 2026 | 09:29 PM

ജീവിതത്തില്‍ എല്ലാമെല്ലാമായ അമ്മയുടെ വിയോ​ഗത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. തന്നെ താനാക്കിയ, തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയെന്നാണ് മോഹൻലാൽ പറഞ്ഞത്.

തന്റെ ദുഃഖത്തിൽ നേരിട്ടും അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദിയെന്നും വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

അടുത്തിടെയാണ് നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി വിടവാങ്ങിയത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നു. മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂവിന്റെ പറമ്പിൽ ഭർത്താവും മൂത്തമകനും അന്ത്യവിശ്രമംകൊള്ളുന്ന മണ്ണിലാണ് ശാന്തകുമാരി അമ്മയും അന്ത്യവിശ്രമകൊള്ളുന്നത്.

Also Read:മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന്; ഭർത്താവിനും മകനും ഒപ്പം അന്ത്യവിശ്രമം

സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് ശാന്തകുമാരിയമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്. ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി.അബ്ദുറഹ്മാൻ, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന..

Related Stories
BTS: കാത്തിരിപ്പിന് വിരാമം, ബിടിഎസ് തിരിച്ചെത്തുന്നു; പുതിയ ആൽബം ഉടൻ
Randamoozham: രണ്ടാമൂഴത്തിൽ മോഹൻലാലില്ല, പകരം ഋഷഭ് ഷെട്ടി; നടൻ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്
Renu Sudhi: ‘ഒന്നുമില്ലാത്ത സമയത്ത് തന്ന വീടാണ് അത്, ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല’; രേണുവിനെ തള്ളി കിച്ചു
Parvathy Thiruvothu: ‘ലോക’യിൽ ചന്ദ്രയാവാൻ വിളിച്ചിരുന്നോ? തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്
Priyadarshan-Lissy: ‘ആദ്യമായാണ് ഒന്നിച്ചു വരുന്നത്, അതും എന്റെ മകൻ പുതിയൊരു ജീവിതം തുടങ്ങിയ ദിവസം’; ലിസി–പ്രിയൻ ഒത്തുചേരലിൽ സിബി മലയിൽ
Shah Rukh Khan: ‘ഷാരൂഖ് ഖാൻ്റെ നാക്കരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം’; പ്രകോപന പ്രസ്താവനയുമായി ഹിന്ദു മഹാസഭ നേതാവ്
ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി