Mammootty-Mohanlal: മോഹന്‍ലാല്‍ അത് പറയുമ്പോള്‍ നമുക്ക് കൊതിയാകും, മമ്മൂട്ടി ആ സീന്‍ ചെയ്താല്‍ നന്നാകുമോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല: പി ശ്രീകുമാര്‍

P Sreekumar About Mohanlal's Acting: രണ്ട് സിനിമകള്‍ക്കാണ് പി ശ്രീകുമാര്‍ ഇതുവരെ തിരക്കഥയൊരുക്കിയത്. ശ്രീകുമാര്‍ കഥയെഴുതി വേണു നാഗവള്ളി തിരക്കഥ തയാറാക്കി സംവിധാനം ചെയ്ത ചിത്രമാണ് കളിപ്പാട്ടം. 1993ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, ഉര്‍വശി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത്.

Mammootty-Mohanlal: മോഹന്‍ലാല്‍ അത് പറയുമ്പോള്‍ നമുക്ക് കൊതിയാകും, മമ്മൂട്ടി ആ സീന്‍ ചെയ്താല്‍ നന്നാകുമോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല: പി ശ്രീകുമാര്‍

മോഹന്‍ലാല്‍, പി ശ്രീകുമാര്‍, മമ്മൂട്ടി

Published: 

20 Mar 2025 10:12 AM

നടന്‍ എന്ന നിലയില്‍ മാത്രമല്ല പി ശ്രീകുമാര്‍ നമുക്ക് സുപരിചിതനാകുന്നത്. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന പി ശ്രീകുമാര്‍ അഞ്ച് പതിറ്റാണ്ടുകളായി സിനിമ മേഖലയിലുണ്ട്. 150 ലധികം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ വേഷമിട്ടിട്ടുള്ളത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

രണ്ട് സിനിമകള്‍ക്കാണ് പി ശ്രീകുമാര്‍ ഇതുവരെ തിരക്കഥയൊരുക്കിയത്. ശ്രീകുമാര്‍ കഥയെഴുതി വേണു നാഗവള്ളി തിരക്കഥ തയാറാക്കി സംവിധാനം ചെയ്ത ചിത്രമാണ് കളിപ്പാട്ടം. 1993ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, ഉര്‍വശി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത്.

കളിപ്പാട്ടത്തില്‍ ഉര്‍വശിയോട് പഴങ്കഞ്ഞിയെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന സീനിനെ കുറിച്ച് പറയുകയാണ് ശ്രീകുമാര്‍. ആ സീന്‍ എന്തായിരിക്കും എന്നതിനെ കുറിച്ച് തനിക്ക് ചെറിയ ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വേണു നാഗവള്ളിയാണ് അത് ഡെവലപ്പ് ചെയ്തതെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

ആ സീനിനെ അത്രയേറെ മനോഹരമാക്കിയത് മോഹന്‍ലാല്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാലിന്റെ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളം വരുമെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

”കളിപ്പാട്ടത്തിലെ ആ പഴങ്കഞ്ഞിയെ കുറിച്ച് പറയുന്ന സീന്‍ സ്‌ക്രിപ്റ്റില്‍ ചെറുതായിട്ട് മാത്രമേ പറഞ്ഞിരുന്നുള്ളു. അതിനെ ഡെവലപ്പ് ചെയ്തത് ഞാനും വേണുവും ചേര്‍ന്നാണ്. പക്ഷെ ആ സീന്‍ അത്രമേല്‍ മനോഹരമായത് മോഹന്‍ലാല്‍ കാരണമാണ്. ആ പഴങ്കഞ്ഞിയില്‍ ഇച്ചിരി തൈരൊഴിച്ച് രണ്ട് ലാമ്പ് ലാമ്പി ഒരു മോന്ത് മോന്തിയാല്‍ എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ നമുക്കും കൊതിവരും.

Also Read: Mammootty: മമ്മൂട്ടിക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണം; പ്രോട്ടോൺ തെറാപ്പി ചെന്നൈയിലെ ആശുപത്രിയിലെന്ന് റിപ്പോർട്ട്

എന്നാല്‍ മമ്മൂട്ടി ആ സീന്‍ ചെയ്താല്‍ നന്നാകുമോ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പറയാന്‍ സാധിക്കില്ല. മമ്മൂട്ടി അദ്ദേഹത്തിന്റെതായ രീതിയില്‍ ആ സീന്‍ പ്രസന്റ് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹത്തിന്റെ ഒരുപാട് ഇംപാക്ട് കൊടുത്ത് മറ്റൊരു രീതിയിലാകും അദ്ദേഹം അത് ചെയ്യുക. അതും മനോഹരമായിരിക്കും എന്ന് മാത്രമേ പറയാന്‍ സാധിക്കൂ,” ശ്രീകുമാര്‍ പറയുന്നു.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്