Vismaya Mohanlal: വിസ്മയ ‘തുടക്കം’; വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് തുടക്കമായി; ആശംസകളുമായി മോഹന്‍ലാല്‍

Mohanlal About Vismaya Mohanlal's Debut: ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് താൻ കണക്കാക്കുന്നതെന്നും തന്റെ മക്കൾ ഒരിക്കലും സിനിമയിൽ അഭിനയിക്കുമെന്ന് താൻ വിചാരിച്ചതല്ലെന്നും മോഹൻലാൽ പറഞ്ഞു.

Vismaya Mohanlal: വിസ്മയ തുടക്കം; വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് തുടക്കമായി; ആശംസകളുമായി മോഹന്‍ലാല്‍

Vismaya Mohanlal

Updated On: 

30 Oct 2025 | 11:13 AM

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന ആദ്യ സിനിമ ‘തുടക്കം’-ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ വിസ്‍മയയ്ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും എത്തിയിരുന്നു. ഇതിനു പുറമെ ചലച്ചിത്ര രം​ഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി.

ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസാണ് നിർമിക്കുന്നത്. ഇവരുടെ 37-ാമത്തെ ചിത്രമാണിത്. ചിത്രത്തിൽ ആന്‍റണിയുടെ മകന്‍ ആശിഷ് ജോയ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ പൂജ ചടങ്ങിൽ നടൻ മോ​ഹൻലാൽ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് താൻ കണക്കാക്കുന്നതെന്നും തന്റെ മക്കൾ ഒരിക്കലും സിനിമയിൽ അഭിനയിക്കുമെന്ന് താൻ വിചാരിച്ചതല്ലെന്നും മോഹൻലാൽ പറഞ്ഞു.

Also Read:‘അധോലോകങ്ങളെ കുറിച്ച് ഇപ്പോൾ കൂടുതലറിയാം’; ആ മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹം’; രാം ഗോപാല്‍ വര്‍മ

സിനിമയിൽ വരണമെന്നോ നടൻ ആകണമെന്നോ ആ​ഗ്രഹിച്ച ആളല്ല താനെന്നും കാലത്തിന്റെ നിശ്ചയം പോലെ സിനിമയിലെത്തിയെന്നുമാണ് മോഹൻലാൽ പറയുന്നത്. പ്രേക്ഷകരാണ് തന്നെ നടനാക്കിയത്. തന്റെ ജീവിതത്തിൽ നടക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് താൻ കണക്കാക്കുന്നത്. മകളുടെ പേര് തന്നെ വിസ്മയ എന്നാണ്. സിനിമയിൽ അഭിനയിക്കാൻ ആ​ഗ്ര​ഹമെന്ന് മകൾ പറഞ്ഞുവെന്നും അതിനുള്ള സൗകര്യങ്ങളുണ്ടെന്നും നടൻ പറഞ്ഞു.

ഒരു നല്ല സബ്ജക്ട് കിട്ടി അതിന്റെ പേര് തന്നെ തുടക്കം എന്നാണ്. തന്റെ സിനിമ ജീവിതത്തിൽ ഒരുപാട് പേർ കൂടെയുണ്ടായിരുന്നുവെന്നും വിസ്മയക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്. പ്രണവിന്റെ ഒരു ചിത്രം ഇന്ന് റിലീസാകുകയാണ്. ഇതെല്ലാം ആക്സിഡന്റൽ ആയി സംഭവിച്ച കാര്യമാണ്. രണ്ട് പേർക്കും ആശംസകൾ എന്നാണ് മോഹൻലാൽ പറയുന്നത്.

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി