Shravan Saritha Mukesh: ‘അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം എന്നെ കരുത്തനാക്കിയെന്ന് വിശ്വസിക്കുന്നു’
Shravan Saritha Mukesh Opens Up About His Parents Divorce: മാതാപിതാക്കളുടെ വിവാഹമോചനം തന്നെ കരുത്തനാക്കിയെന്നാണ് വിശ്വസിക്കുന്നതെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ശ്രാവണ്‍ പറഞ്ഞു. രണ്ടു പേരും അവരുടെ രീതിയില്‍ ശ്രമിച്ചു. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. ഒന്നും നെഗറ്റീവായിട്ട് താനെടുക്കില്ലെന്നും ശ്രാവണ്‍
അച്ഛന്‍ മുകേഷിന്റെയും അമ്മ സരിതയുടെയും പാത പിന്തുടര്‍ന്നാണ് ശ്രാവണ്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2018ല്‍ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് ശ്രാവണ്‍ കരിയറില്‍ ചെറിയ ബ്രേക്ക് എടുത്തു. ഇപ്പോഴിതാ, സുമതി വളവ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും, വ്യക്തിജീവിതത്തെക്കുറിച്ചും മനസ് തുറന്നു.
അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം തന്നെ കരുത്തനാക്കിയെന്നാണ് വിശ്വസിക്കുന്നതെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ശ്രാവണ്‍ പറഞ്ഞു. രണ്ടു പേരും അവരുടെ രീതിയില്‍ ശ്രമിച്ചു. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. ഒന്നും നെഗറ്റീവായിട്ട് താനെടുക്കില്ല. എല്ലായിടത്തും പ്രശ്‌നമുണ്ടാകും. അതില്‍ നിന്ന് പോസിറ്റീവുകള്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് സഹായകരമാകും. ഇരുവരും വേര്‍പിരിഞ്ഞത് താനും സഹോദരനും നോര്‍മലായിട്ടാണ് കാണുന്നതെന്നും ശ്രാവണ്‍ വ്യക്തമാക്കി.




”അച്ഛന്‍ എപ്പോഴും അഭിനയത്തിന് സപ്പോര്‍ട്ടീവ് ആണ്. അമ്മയാണ് മെഡിസിന് നിര്‍ബന്ധിച്ചത്. ചെറിയ സ്റ്റോറികളില്‍ എക്‌സ്ട്രാ ആയിട്ട് അച്ഛന്‍ ഇട്ടുകൊടുക്കും. അമ്മ നേരെ തിരിച്ചാണ്. അമ്മ ശാന്തമാണ്. ഒരുപാട് കഥകള്‍ പറയാത്ത, അഭിമുഖങ്ങള്‍ കൊടുക്കാത്തയാളാണ് അമ്മ. രണ്ടിന്റെയും മിക്‌സാണ് ഞാന്‍. രാത്രി 11ന് ശേഷം അച്ഛന്‍ സീരിയസാണ്. അതിന് മുമ്പ് തമാശയാണ്. ഉറങ്ങുന്ന സമയത്ത് വിളിച്ചാല്‍ സീരിയസാകും. അന്തസുണ്ടോടാ എന്ന് നമ്മളോട് ചോദിക്കും”-ശ്രാവണ്‍ തമാശരൂപേണ പറഞ്ഞു.