Decoding Ananthan Kaadu: എന്താണ് അനന്തൻകാട്, ആ സസ്പെൻസ് വെളിപ്പെടുത്തി മുരളി ഗോപി

Decoding Ananthan Kaadu: Murali Gopy breaks down the title and why Arya was his only choice for the film: 1980-കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും പഠനകാലത്ത് തിരുവനന്തപുരത്തിൻ്റെ ചേരി പ്രദേശങ്ങളിൽ നിന്നും ഉൾപ്പടെ താൻ കണ്ട കഥാപത്രങ്ങളിൽ നിന്നും അന്ന് കേട്ടറിഞ്ഞ കഥകളിൽ നിന്നും രൂപപ്പെടുത്തിയതാണ് സിനിമയുടെ തിരക്കഥ എന്ന് മുരളി ഗോപി തുറന്നുപറയുന്നു

Decoding Ananthan Kaadu: എന്താണ് അനന്തൻകാട്, ആ സസ്പെൻസ് വെളിപ്പെടുത്തി മുരളി ഗോപി

മുരളി ഗോപി

Published: 

18 Jun 2026 | 10:11 AM

‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തുകയും, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥയിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച ജനപ്രിയ എഴുത്തുകാരനായി മാറുകയും ചെയ്ത പ്രതിഭയാണ് മുരളി ഗോപി. തമിഴ് താരം ആര്യയെ നായകനാക്കി ജിയൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന തൻ്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമായ ‘അനന്തൻ കാടിൻ്റെ’ പശ്ചാത്തലത്തെക്കുറിച്ച് മുരളി ഗോപി പങ്കുവെച്ച പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നത്.

എന്താണ് ‘അനന്തൻ കാട്’ എന്നും എന്തിനാണ് സിനിമയ്ക്ക് ഈ പേര് നൽകിയത് എന്നും ആരാധകർക്കിടയിൽ വലിയ ചോദ്യങ്ങളുണ്ടായിരുന്നു. ഇതിനാണ് തിരക്കഥാകൃത്ത് ഇപ്പോൾ വ്യക്തമായ മറുപടി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തിൻ്റെ പൗരാണികമായ ചരിത്രവും കാടിൻ്റെ വന്യതയുമായി ബന്ധപ്പെടുത്തിയാണ് സിനിമയുടെ ഈ ടൈറ്റിൽ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് മുരളി ഗോപി വെളിപ്പെടുത്തുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി സിനിമയെ കുറിച്ച് മനസ്സ് തുറന്നത്.

തിരുവനന്തപുരം നഗരത്തിൻ്റെ പഴയകാല ചരിത്ര വേരുകളിലേക്ക് പോയാൽ അവിടെ കാണാൻ സാധിക്കുക ‘അനന്തൻ കാട്’ എന്ന വനപ്രദേശമാണ്. എന്ന് മുരളി ഗോപി പറയുന്നു. “തിരുവനന്തപുരത്തിൻ്റെ ഹൃദയഭാഗം പണ്ട് ഒരു കാടായിരുന്നു എന്നും അതിൻ്റെ പേരായിരുന്നു അനന്തൻ കാട് എന്നുമാണ് ഐതീഹ്യം. ഇന്നത്തെ ഓരോ നഗരവും പണ്ട് ഏതെങ്കിലും ഒരു കാടായിരുന്നു. നമ്മുടെയൊക്കെ മനസ്സിലും ഒരു കാടുണ്ട്. ആ വനങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുന്നതാണ്. സിനിമയുടെ ക്യാപ്ഷൻ തന്നെ ‘ടു ദ് ജംഗിൾസ് വിത്തിൻ’ എന്നതാണ്. നമ്മുടെ മനസ്സിലെ വനത്തിലേക്കുള്ള ഒരു എക്സ്പ്ലോറേഷനാണ് ഈ സിനിമ എന്ന് പറയാം. മനുഷ്യൻ്റെ മനസ്സിലുള്ള വനത്തിൽ എല്ലാ വന്യതകളും ഇപ്പോഴും നിലൽക്കുന്നുണ്ട്.” മുരളി ഗോപി പറയുന്നു.

Also Read: Balan Movie : അതെന്താ ബ്രോ എന്നെ വിളിച്ചേ!, കഥ എനിക്ക് ഒന്നും മനസിലായില്ല; ബാലിനിലെ വേഷത്തെക്കുറിച്ച് ഗിരീഷ് എ.ഡി

സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ആര്യയെ കുറിച്ചും, അദ്ദേഹം ഈ സിനിമയുടെ ഭാഗമായതിനെ കുറിച്ചും മുരളി ഗോപി തുറന്നുപറയുന്നുണ്ട്. സിനിമ എഴുതുന്ന ഘട്ടത്തിൽ തന്നെ ആര്യയാണ് ആ കഥാപാത്രം ചെയ്യേണ്ടത് എന്ന് തോന്നിയിരുന്നു എന്നും അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മുരളി ഗോപി പറഞ്ഞു. “നാൻ കടവുൾ കണ്ട സമയത്ത് തന്നെ എന്നെ അപ്പീൽ ചെയ്തിട്ടുള്ള ആക്ടറാണ് ആര്യ. വളരെ ഇൻ്റൻസായിട്ടുള്ള കണ്ണുകളാണ് ആര്യക്ക്. ഞാൻ ഈ ക്യാരക്ടർ എഴുതുമ്പോൾ തന്നെ ആര്യയുടെ മുഖമാണ് എൻ്റെ മനസ്സിലേക്ക് വന്നത്.” മുരളി ഗോപി വ്യക്തമാക്കി.

“സിനിമയുടെ വൺലൈൻ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ആ കഥാപാത്രത്തിലേക്ക് എത്തിയിരുന്നു. ഇതൊരു പാൻ ദ്രവീഡിയൻ ഫോർമാറ്റുള്ള ഒരു സിനിമയാണ്. ഇ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവരുടെ നേറ്റീവ് ഭാഷകളിലാണ് സംസാരിക്കുന്നത്. ആര്യ സിനിമയിൽ ഒരു തമിഴ് കഥാപത്രത്തെയാണ് അവതരിപിക്കുന്നത്. ഞാൻ എഴുതുമ്പോൾ തമിഴിൻ്റെ ഒരു ബേസ് കൊണ്ടുവരാനാണ് സാധിക്കുക. പക്ഷേ അതിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഒരു തമിഴ് ആക്ടർക്കേ പറ്റു.” മുരളി ഗോപി പറയുന്നു. 1980-കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും പഠനകാലത്ത് തിരുവനന്തപുരത്തിൻ്റെ ചേരി പ്രദേശങ്ങളിൽ നിന്നും ഉൾപ്പടെ താൻ കണ്ട കഥാപത്രങ്ങളിൽ നിന്നും അന്ന് കേട്ടറിഞ്ഞ കഥകളിൽ നിന്നും രൂപപ്പെടുത്തിയതാണ് സിനിമയുടെ തിരക്കഥ എന്ന് മുരളി ഗോപി തുറന്നുപറയുന്നു. ജൂൺ 25-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

English Summary

Acclaimed screenwriter and actor Murali Gopy, known for Lucifer and Empuraan, decoded the title of his upcoming Tamil-Malayalam bilingual action-thriller, Ananthan Kaadu. Starring Arya and directed by Jiyen Krishnakumar,

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു