AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namitha Pramod: ‘കഴുതേ…നിനക്ക് ഇതൊന്നും പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടി’; സെറ്റില്‍ വെച്ച് ലാല്‍ ജോസ് ദേഷ്യപ്പെട്ടതിനെ കുറിച്ച് നമിത പ്രമോദ്

Namitha Pramod About Lal Jose: സംവിധായകന്‍ ലാല്‍ ജോസ് തന്നോട് ഒരിക്കല്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ചാണ് താരം അഭിമുഖത്തിൽ സംസാരിക്കുന്നത്. 'വിക്രമാദിത്യന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവം.

Namitha Pramod: ‘കഴുതേ…നിനക്ക് ഇതൊന്നും പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടി’; സെറ്റില്‍ വെച്ച് ലാല്‍ ജോസ് ദേഷ്യപ്പെട്ടതിനെ കുറിച്ച് നമിത പ്രമോദ്
നമിത പ്രമോദ് Image Credit source: Facebook
nandha-das
Nandha Das | Published: 07 Mar 2025 13:54 PM

മിനി സ്‌ക്രീനില്‍ നിന്ന് വന്ന് ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരമാണ് നമിത പ്രമോദ്. ‘ട്രാഫിക്’ എന്ന സിനിമയിലൂടെ ആയിരുന്നു അഭിനയത്തിലേക്കുള്ള താരത്തിന്റെ ചുവടുവെപ്പ്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലൂടെ നായികയായി. തുടർന്ന് മിക്ക യുവനടന്മാർക്കൊപ്പവും താരം അഭിനയിച്ചു. 2025ൽ പുറത്തിറങ്ങിയ ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രമാണ് നമിതയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ നമിതയുടെ പഴയൊരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ലാല്‍ ജോസ് തന്നോട് ഒരിക്കല്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ചാണ് താരം അഭിമുഖത്തിൽ സംസാരിക്കുന്നത്. ‘വിക്രമാദിത്യന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. സിനിമയിലെ ഒരു ഗാനരംഗത്തില്‍ വരികള്‍ തെറ്റായി പാടിയതിന് എല്ലാവരുടെയും മുന്നില്‍ വെച്ച് വഴക്ക് പറഞ്ഞപ്പോള്‍ താന്‍ വിളറിപ്പോയെന്ന് പറയുകയായിരുന്നു താരം. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് നമിതയുടെ തുറന്നുപറച്ചിൽ.

‘ലാലു അങ്കിള്‍ എനിക്ക് അച്ഛനെ പോലെയാണ്. വിക്രമാദിത്യന്‍ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈന്‍ ഉണ്ട്. പാട്ടിനിടക്ക് അങ്ങനെ ഒരു വരിയുണ്ട്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈന്‍ ഉള്ള കൊങ്കിണി വരി പാടാന്‍ എന്നോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ പുള്ളിയെ പറ്റിക്കാന്‍ വേണ്ടി തെറ്റായി പാടി. ക്യാമറ വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ എല്ലാവരും നില്‍ക്കുകയാണ് അവിടെ.

ALSO READ: ‘മറ്റൊരു വിവാഹത്തിലേക്ക് കടന്നാല്‍ സുധിച്ചേട്ടന്‍ എന്ന പേര് എന്നന്നേക്കുമായി മാറും, അത് പോകാന്‍ താല്‍പര്യമില്ല’; രേണു സുധി

മൈക്കില്‍ കൂടെ കഴുതേ, നിനക്കിത് പറ്റില്ലെങ്കില്‍ വേറെ പണിക്ക് പോടീ, എന്ന് പറഞ്ഞു. ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. കാരണം എല്ലാരും നായിക അവിടെ നിൽക്കുന്നുണ്ടെന്ന് പറഞ്ഞ് നോക്കുകയാണ്. ഇത് കോമഡി ആയിട്ടും സീരിയസായും ഒക്കെയായിരിക്കും പറയുന്നത്.” നമിത പ്രമോദ് ചിരിച്ചു കൊണ്ട് പറഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിൽ നമിത പ്രമോദ് ആയിരുന്നു നായിക വെച്ചതിൽ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കിയ ചിത്രമാണ് വിക്രമാദിത്യന്‍. 2014ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമാണ് നേടിയത്. അതേസമയം, 2025ൽ സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രമാണ് നമിതയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.