AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Narivetta Review: ടൊവിനോയുടെ നരിവേട്ട എങ്ങനെയുണ്ട്? പ്രതീക്ഷ കാത്തോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ

Tovino Thomas Film Narivetta Review: ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ മികച്ച പ്രകടനവും മികച്ച തിരക്കഥയും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്നാണ് പറയുന്നത്.

Narivetta Review: ടൊവിനോയുടെ നരിവേട്ട എങ്ങനെയുണ്ട്? പ്രതീക്ഷ കാത്തോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ
Narivetta posterImage Credit source: PR Team
sarika-kp
Sarika KP | Published: 23 May 2025 16:27 PM

ഈ വർഷം ആദ്യം പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രമാണ് ഐഡന്റിറ്റി. ഇതിനു ശേഷം ടൊവിനോ തോമസ്  നായകനായി എത്തിയ ചിത്രമാണ് നരിവേട്ട.  അനു​രാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ മികച്ച പ്രകടനവും മികച്ച തിരക്കഥയും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്നാണ് പറയുന്നത്.

പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറായ സിനിമയിൽ വർ​ഗീസ് എന്ന പോലീസ് കോൺസ്റ്റബിളായാണ് താരം എത്തുന്നത്. വീട്ടിലെ സാഹചര്യം കാരണം പോലീസ് ജോലി തെരഞ്ഞെടുക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ അവസ്ഥയാണ് നരിവേട്ടയിൽ കാണാൻ പറ്റുന്നത്.’മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ചിത്രത്തിലെ റിയലിസ്റ്റ്ക്ക് സ്വഭാവം വളരെ വ്യക്തമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാരക്ടർ ബിൽഡിങ് അടക്കമുള്ളവ കാരണം ആദ്യ ഭാ​ഗത്തിൽ ലാ​ഗ് അനുഭവപ്പെട്ടുവെങ്കിലും രണ്ടാം ഭാ​ഗം അതെല്ലാം പരിഹരിക്കുന്ന തരത്തിൽ ത്രില്ലിങ്ങായിരുന്നുവെന്നാണ് പ്രതികരണങ്ങൾ. സുരാജ് വെഞ്ഞാറമൂടിന്റേതും​ ​ഗംഭീര പ്രകടനമായിരുന്നു, കൊമേഴ്സ്യൽ എലമെന്റ്സ് കുറച്ച് എന്നാൽ എല്ലാ പ്രായക്കാർക്കും ബോറടിക്കാതെ കാണാനുള്ള വക പടത്തിലുണ്ട്. എന്തായാലും സോഷ്യൽ‌മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം നരിവേട്ട തന്നെയാണ് ട്രെന്റിങ്ങ്.

Also Read:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭം അലസിപ്പിച്ചു: സിനിമ റിലീസിന് ഒരു ദിവസം മുൻപ് നടന്‍ അറസ്റ്റില്‍

സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.