AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sharaf U Dheen: ‘ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡിലെ പ്രൊഡ്യൂസര്‍മാരാണ്, ആ ലെവലിലാണ് കാര്യങ്ങള്‍’

Sharaf U Dheen about Mohanlal: ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ 500 കോടിക്കും മുകളില്‍ മൂല്യമുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്നും വിനയ് ഫോര്‍ട്ട് അഭിപ്രായപ്പെട്ടു. മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങള്‍ വെച്ച് ഇവരെ കൗണ്ട് ചെയ്യാന്‍ പറ്റില്ല. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളും എവിടെയോ നില്‍ക്കുകയാണെന്നും താരം

Sharaf U Dheen: ‘ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡിലെ പ്രൊഡ്യൂസര്‍മാരാണ്, ആ ലെവലിലാണ് കാര്യങ്ങള്‍’
മോഹന്‍ലാല്‍ Image Credit source: facebook.com/ActorMohanlal
jayadevan-am
Jayadevan AM | Published: 23 May 2025 17:42 PM

ണം വെച്ച് തുലനം ചെയ്യാന്‍ പറ്റുന്നവരല്ല മോഹന്‍ലാലും, മമ്മൂട്ടിയുമെന്നും കോടികള്‍ക്ക് മുകളിലാണ് അവരുടെ സ്ഥാനമെന്നും നടന്‍മാരായ ഷറഫുദ്ദീനും, വിനയ് ഫോര്‍ട്ടും. ‘സംശയം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡിലെ നിര്‍മാതാക്കളാണെന്നാണ് താന്‍ അറിഞ്ഞതെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

”500 കോടി ഗ്രോസാണ് മലയാളത്തില്‍ ഈ വര്‍ഷം ലാലേട്ടന്‍ അടിച്ചിരിക്കുന്നത്. ലാലേട്ടന്റെ കാരവാന് ചുറ്റും ബോളിവുഡില്‍ നിന്നുള്ള പ്രൊഡ്യൂസര്‍മാരാണാണെന്നാണ് ഞാന്‍ അറിഞ്ഞത്. ആ ലെവലിലാണ് കാര്യങ്ങള്‍ പോകുന്നത്”-ഷറഫുദ്ദീന്റെ വാക്കുകള്‍.

ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ 500 കോടിക്കും മുകളില്‍ മൂല്യമുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്നും വിനയ് ഫോര്‍ട്ട് അഭിപ്രായപ്പെട്ടു. മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങള്‍ വെച്ച് ഇവരെ കൗണ്ട് ചെയ്യാന്‍ പറ്റില്ല. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളും എവിടെയോ നില്‍ക്കുകയാണ്. പണം വെച്ച് തുലനം ചെയ്യാന്‍ പറ്റുന്നവരല്ല. ഇതിഹാസങ്ങളാണ് ഇവര്‍. മലയാള സിനിമ എത്ര വര്‍ഷമുണ്ടെങ്കിലും ഇവര്‍ കൈവരിച്ച ആര്‍ട്ടിസ്റ്റിക് ജീനിയസ് എന്ന തലം വേറെയാര്‍ക്കും തൊടാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ കൈവരിച്ച കാര്യങ്ങള്‍ ഈ പറയുന്ന കോടികള്‍ക്കും മുകളിലാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇവര്‍ മലയാള സിനിമയ്ക്ക് സംഭാവന നല്‍കിയതുപോലെ വേറൊരു നടന്‍മാര്‍ക്കും അത് സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.

Read Also: Kattalan Movie: കാട്ടാളന്‍റെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥും; ‘കാന്താര’യുടെ സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ; വീണ്ടും ഞെട്ടിക്കാനായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

സംശയം

രാജേഷ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് സംശയം. ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, ലിജോമോള്‍ ജോസ്, പ്രിയംവദ കൃഷ്ണന്‍, കുഞ്ഞിക്കൃഷ്ണന്‍, സിദ്ദിഖ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മെയ് 16ന് ചിത്രം റിലീസ് ചെയ്തു.