Narivetta : നാരിവേട്ട ടൊവിനോയുടെ കരിയറിൽ അടയാളപ്പെടുത്താൻ പോകുന്ന സിനിമ; സംവിധായകൻ അനുരാജ് മോഹൻ
Narivetta Movie Updates : മെയ് 23നാണ് നാരിവേട്ട തിയറ്ററുകളിൽ എത്തുക
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന നരിവേട്ട സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ ഒരുക്കുന്ന ചിത്രമാണ് നാരിവേട്ട്. ചിത്രം മെയ് 23നാണ് തീയേറ്ററുകളിലെത്തുന്നത്. നാരിവേട്ട എല്ലാവർക്കും പൂർണ്ണമായും എൻജോയ് ചെയ്യാൻ പറ്റുന്ന വിധത്തിൽ സംഘർഷങ്ങളും കോൺഫ്ലിക്ടുകളും ഇമോഷണൽ കണക്ഷനുമെല്ലാം അടങ്ങിയ ഒരു ചിത്രമാണ്. ചിത്രം ടോവിനോയുടെ കരിയറിലെ മികച്ച പ്രകടനം ഈ സിനിമയിൽ കാണാൻ സാധിക്കുമന്ന് സംവിധായകൻ അനുരാജ് അറിയിച്ചു.
ചിത്രത്തിൽ വർഗ്ഗീസ് പീറ്റർ പോലീസ് ജീവനക്കാരായിട്ടാണ് ടോവിനോ തോമസ് എത്തുന്നത്. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിൽ തമിഴ് താരം ചേരനു പ്രധാന വേഷത്തിലത്തന്നു. ചേരൻ ആദ്യമായി മലയാള സിനിമയുടെ ഭാഗമാകുന്ന ചിത്രമെന്ന പ്രത്യേകതയു നാരിവേട്ടയ്ക്കുണ്ട്. ഇവർക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ
ഛായാഗ്രഹണം- വിജയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, , സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, , ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.