Nayanthara: ആ സെറ്റിൽ മോ​ഹൻലാലിനോട് ദേഷ്യം തോന്നി, കാരണം ഫാസിൽ; വെളിപ്പെടുത്തലുമായി നയൻതാര

Nayanthara About Mohanlal And Director Fazil: മണിച്ചിത്രത്താഴെന്ന അവിസ്മരണീയ ചിത്രത്തിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ഹൊറർ വിഭാ​ഗത്തിൽപ്പെട്ട സിനിമയായിരുന്നു വിസ്മയത്തുമ്പത്ത്. സിനിമയിൽ നയൻതാര റീത്തയെന്ന കഥാപാത്രമായും മോഹൻലാൽ ശ്രീകുമാറെന്ന കഥാപാത്രമായുമാണ് എത്തിയത്. ചിത്രത്തിൽ നയൻതാരയ്ക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ചാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Nayanthara: ആ സെറ്റിൽ മോ​ഹൻലാലിനോട് ദേഷ്യം തോന്നി, കാരണം ഫാസിൽ; വെളിപ്പെടുത്തലുമായി നയൻതാര

വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ നിന്നും, ഫാസിൽ (Image Credits: Social Media)

Published: 

12 Dec 2024 21:55 PM

ലേഡി സൂപ്പർസ്റ്റാർ നയൻതാര തൻ്റെ ആദ്യകാല ചിത്രങ്ങളിലെ ചില നിമിഷങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തകലുമായാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ നയൻതാര – മോഹൻലാൽ ഒന്നിച്ച ചിത്രമാണ് 2004ൽ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത്. മുകേഷ്, ഹരിശ്രീ അശോകൻ, നെടുമുടി വേണു, കൽപന എന്നിവരും പ്രധാനവേഷങ്ങളിൽ ചിത്രത്തിലെത്തിയിട്ടുണ്ട്. മണിച്ചിത്രത്താഴെന്ന അവിസ്മരണീയ ചിത്രത്തിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ഹൊറർ വിഭാ​ഗത്തിൽപ്പെട്ട സിനിമയായിരുന്നു വിസ്മയത്തുമ്പത്ത്.

സിനിമയിൽ നയൻതാര റീത്തയെന്ന കഥാപാത്രമായും മോഹൻലാൽ ശ്രീകുമാറെന്ന കഥാപാത്രമായുമാണ് എത്തിയത്. ഈ ചിത്രത്തിൽ നയൻതാരയ്ക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ചാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “ഫാസിൽ സാർ ശരിക്കും എൻ്റെ രീതിയിൽ വിഷമിച്ചു, അദ്ദേഹത്തിൻ്റെ മനസ്സിലുള്ള കഥാപാത്രമാവാൻ എനിക്ക് ആദ്യമൊക്കെ കഴിഞ്ഞിരുന്നില്ല” നയൻതാര പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയ രം​ഗത്ത് താൻ ആദ്യമായ തുടക്കംകുറിക്കുമ്പോൾ തൻ്റെ അഭിനയകല എത്രത്തോളം മോശമായിരുന്നുവെന്നും അഭിമുഖത്തിലൂടെ നയൻതാല വ്യക്തമാക്കി.

“ഞാൻ ഇപ്പോഴും ഓർക്കുന്നു, ഫാസിൽ സാറിന് എന്നോട് ശരിക്കും ദേഷ്യം തോന്നിയ ഒരു ദിവസം ഉണ്ടായിരുന്നു. അദ്ദേഹത്തിന് എൻ്റെ അഭിനയം ഉൾക്കൊള്ളാൻ പറ്റിയില്ല. സംസാരിക്കുന്ന ഭാഷയിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ ഭാഷയെന്ന് ഫാസിൽ സർ എന്നോട് പറഞ്ഞു. എൻ്റെ അഭിനയത്തിൽ അദ്ദേഹം അസ്വസ്ഥനായിപ്പോയി. ആ സമയത്ത് മോഹൻലാൽ എനിക്ക് നിർദ്ദേശങ്ങൾ നൽകി. അഭിനയം ഉള്ളിൽനിന്നുമാണ് വരേണ്ടതെന്ന് മോഹൻലാൽ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എനിക്കത് കേൾക്കുന്നത് ദേഷ്യമായി തോന്നി ആ സമയത്ത്.

“ഞാൻ പറഞ്ഞു, ‘സർ, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്ത് ഡയലോഗാണ് ഞാൻ പറയുന്നതെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ ഉള്ളിൽ നിന്ന് അഭിനയം കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ എൻ്റെ ഉള്ളിൽ ഭയം മാത്രമാണുള്ളത്. എൻ്റെ സംസാരം കേട്ടശേഷം ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് ഒരല്പ നേരം വിശ്രമിച്ച ശേഷം വരാൻ ആവശ്യപ്പെട്ടു.

പിന്നീട് രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം തിരികെ വന്നു. ഞാൻ ഇന്ന് ഒരു ഇടവേള എടുക്കുകയാണ് നാളെ വരുമ്പോൾ താങ്കളിൽ നിന്ന് അവിസ്മരണീയമായ ഒരു അഭിനയം ഞാൻ പ്രതീക്ഷിക്കുന്നു. നിന്നെ ഞാൻ വീണ്ടും വിശ്വസിക്കുകയാണ്. അതിന് ശേഷം ഞാൻ തീരുമാനിക്കും. അദ്ദേഹത്തിൻ്റെ വിശ്വാസം നിറവേറ്റണ്ടത് എൻ്റെ കടമയായിരുന്നു. അതിനായി ഞാൻ പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം വിജയം കണ്ടു. അടുത്ത ദിവസം സെറ്റിൽ വന്നു. എൻ്റെ അഭിനയം കണ്ട ശേഷം അദ്ദേഹം എന്നോട് നിന്നെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. ആ വാക്കുകൾ എനിക്ക് മറക്കാൻ കഴിയില്ല.

 

 

 

 

 

 

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം