Nayanthara: 50 സെക്കൻഡിന് 5 കോടി; സ്വന്തമായി പ്രൈവറ്റ് ജെറ്റ്, പത്തോളം വീടുകൾ; ഈ നടിയുടെ ആസ്തി ഞെട്ടിക്കുന്നത്
Nayanthara Net Worth: ഗ്ലാമറസ് വേഷങ്ങളിലൂടെ തുടക്കത്തില്‍ തമിഴിലും തെലുങ്കിലും കന്നഡയിലും കാലുറപ്പിച്ച താരം വൈകാതെ കൊമേഷ്യൽ സിനിമകളുടെ മുഖ്യഘടകമായി മാറുകയായിരുന്നു.

നയൻതാര
രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. സൂപ്പര്‍താരങ്ങള്‍ അരങ്ങുവാഴുന്ന തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടി ‘മനസ്സിനക്കരെ’ എന്ന മലയാളം സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ആദ്യമായി കാലെടുത്ത് വെക്കുന്നത്. ഗ്ലാമറസ് വേഷങ്ങളിലൂടെ തുടക്കത്തില്‍ തമിഴിലും തെലുങ്കിലും കന്നഡയിലും കാലുറപ്പിച്ച താരം വൈകാതെ കൊമേഷ്യൽ സിനിമകളുടെ മുഖ്യഘടകമായി മാറുകയായിരുന്നു.
നായികമാരെ കൊണ്ടും സിനിമ വിറ്റഴിക്കാൻ കഴിയുമെന്ന് തെളിയിച്ച നയൻതാരയെ തേടി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും എത്തി. വൈകാതെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായിക എന്ന നിലയിലേക്ക് വളർന്നു. റിപ്പോർട്ടുകൾ പ്രകാരം നയൻതാരയുടെ ആകെ ആസ്തി 200 കോടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 80ലേറെ സിനിമകളിൽ അഭിനയിച്ച താരം ഒരു സിനിമയ്ക്ക് 10 കോടി മുതല്‍ 12 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഒരു പരസ്യത്തിൽ ഒരു സെക്കൻഡ് പ്രത്യക്ഷപ്പെടാൻ 10 ലക്ഷം രൂപ, അതായത് 50 സെക്കൻഡിന് 5 കോടി രൂപയാണ് നയൻതാര ഈടാക്കുന്നത്.
കൂടാതെ, റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൂടേയും നയൻതാര കോടികൾ സമ്പാദിക്കുന്നു. മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലായി ഏതാണ്ട് 100 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ താരത്തിന് സ്വന്തമായുണ്ടെന്നാണ് വിവരം. നിലവിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും മക്കള്‍ക്കുമൊപ്പം മുംബൈയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിലാണ് നയൻതാരയുടെ താമസം. സ്വകാര്യ സിനിമാ ഹാള്‍, നീന്തല്‍ക്കുളം, അത്യാധുനിക ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങുന്നതാണ് ഈ വസതി.
ALSO READ: നയൻതാര -വിഘ്നേഷ് ബന്ധം തകർച്ചയിലേക്കോ? ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി താരം
ഇതിനുപുറമെ, ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ 30 കോടി രൂപയോളം വിലവരുന്ന രണ്ട് പ്രീമിയം അപ്പാര്‍ട്ട്മെന്റുകളും നയൻതാര സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ആഡംബര കാറുകളുടെ ഒരു വലിയ കളക്ഷൻ തന്നെ താരത്തിനുണ്ട്. ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാന്‍, ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങി നിരവധി കാറുകൾ നയൻതാരയുടെ ഗാരേജിലുണ്ട്. മാത്രമല്ല, ഒരു സ്വകാര്യ ജെറ്റ് സ്വന്തമായുള്ള ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാള്‍ കൂടിയാണ് നയന്‍താര. 50 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് താരത്തിന് ഉണ്ട്. റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ഉടമ കൂടിയാണ് നയൻതാര.