Nayanthara Bodyguard Salary: നയൻതാരയുടെ ബോഡിഗാർഡിന്റെ പ്രതിഫലം കോടികൾ; കണ്ണുതള്ളി സോഷ്യൽ മീഡിയ

Nayanthara’s Bodyguard Salary Revealed: ഒരുപാടു കാര്യങ്ങളിൽ ഒരേസമയം ശ്രദ്ധ കൊടുക്കേണ്ടത് കൊണ്ടുതന്നെ താരത്തിന് നിരവധി സ്റ്റാഫുകൾ ഉണ്ട്. വീട്ടുജോലിക്കാർ, ബിസിനസ് മാനേജ് ചെയ്യാനുള്ള ടീം, ബോഡിഗാർഡുകൾ തുടങ്ങി ഒട്ടേറെ പേർ നയൻ‌താരയ്ക്കായി പ്രവർത്തിക്കുന്നു.

Nayanthara Bodyguard Salary: നയൻതാരയുടെ ബോഡിഗാർഡിന്റെ പ്രതിഫലം കോടികൾ; കണ്ണുതള്ളി സോഷ്യൽ മീഡിയ

നയൻ‌താര

Published: 

27 Jul 2025 | 12:05 PM

തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻ‌താര. അഭിനയവും ബിസിനസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന താരത്തിന് ഇപ്പോൾ രണ്ട് മക്കളുടെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഒരുപാടു കാര്യങ്ങളിൽ ഒരേസമയം ശ്രദ്ധ കൊടുക്കേണ്ടത് കൊണ്ടുതന്നെ താരത്തിന് നിരവധി സ്റ്റാഫുകൾ ഉണ്ട്. വീട്ടുജോലിക്കാരും, ബിസിനസ് മാനേജ് ചെയ്യാനുള്ള ടീം, ബോഡിഗാർഡുകൾ തുടങ്ങി ഒട്ടേറെ പേർ നയൻ‌താരയ്ക്കായി പ്രവർത്തിക്കുന്നു.

നയൻ‌താര ബോഡിഗാർഡുകൾക്ക് നൽകുന്ന ശമ്പളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രണ്ട് കോടി രൂപയ്ക്കടുത്താണ് നയൻതാരയുടെ ബോഡിഗാർഡിന് ലഭിക്കുന്ന പ്രതിവർഷ പ്രതിഫലം എന്നാണ് വിവരം. ഒരു സിനിമയ്ക്കായി അഞ്ച് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നയൻതാരയെ സംബന്ധിച്ചടുത്തോളം സ്റ്റാഫുകൾക്ക് നൽകുന്ന ശമ്പളം വലിയൊരു തുകയല്ല. എന്നാൽ, നയൻതാരയുടെ ബോഡിഗാർഡുകളുടെ ചിലവുകൾ നടി തന്നെയാണോ വഹിക്കുന്നത് അതോ പ്രൊഡ്യൂസർമാരാണോ എന്നതിൽ വ്യക്തതയില്ല.

തമിഴ് നിർമാതാക്കളുടെ സംഘടന നേരത്തെ താരങ്ങളുടെ ബോഡിഗാർഡുകളുടെ ചെലവ് വഹിക്കേണ്ടി വരുന്നതിനെതിരെ സംസാരിച്ചിരുന്നു. നയൻതാരയുടെ മക്കളെ നോക്കുന്ന ആയമാരുടെ താമസ ചെലവുൾപ്പടെ നോക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് നിർമ്മാതാക്കളിൽ നിന്ന് ആരോപണം വന്നിരുന്നു. എന്നിരുന്നാലും, തന്റെ സ്റ്റാഫുകൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്ന നടിയാണ് നയൻതാര.

ALSO READ: അന്ന് വിമർശിച്ചവർ ഇന്ന് കയ്യടിക്കുമോ? വേറിട്ട വേഷത്തിൽ വിജയ് ദേവരകൊണ്ട; ‘കിങ്ഡം’ ട്രെയ്‌ലർ എത്തി

കഴിഞ്ഞ, ജന്മദിനത്തിൽ നയൻതാര തന്റെ സ്റ്റാഫുകൾക്ക് യാത്രയ്ക്കായി ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകിയിരുന്നു. ജോലിക്കാരോടുള്ള നയൻതാരയുടെ സമീപനത്തെ കുറിച്ച് ഭർതൃമാതാവ് മീന കുമാരിയും ഒരിക്കൽ സംസാരിച്ചിരുന്നു. വീട്ടിൽ ജോലി ചെയ്യുന്ന ഒരാൾക്ക് നാല് ലക്ഷം രൂപ കടമുണ്ടെന്ന് പറഞ്ഞപ്പോൾ നയൻതാര ഉടനെ ആ പൈസ കൊടുത്തുവെന്ന് അവർ പറയുന്നു. നടിയായത് കൊണ്ടാണ് അവർക്ക് അത് കൊടുക്കാനായതെങ്കിലും ഇത്രയും വലിയൊരു തുക നൽകാൻ മനസും വേണ്ടേയെന്ന് അവർ ചോദിച്ചു.

അതേസമയം, നയൻതാരയ്ക്ക് ചെന്നെെയിലും ഹെെദരാബാദിലും ആഡംബര ബം​ഗ്ലാവുകളുണ്ട്. റൗഡി പിക്ചേർസ് എന്ന പ്രൊഡക്ഷൻ ഹൗസ്, ഒന്നിലേറെ ബിസിനസ് സംരഭങ്ങൾ എന്നിവയും താരത്തിനുണ്ട്. തമിഴിൽ ‘മൂക്കുത്തി അമ്മൻ 2’, മലയാളത്തിൽ ‘ഡിയർ സ്റ്റുഡന്റസ്’, കന്നഡയിൽ ‘ടോക്സിക്’ തുടങ്ങിയ പ്രോജക്ടുകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ടെസ്റ്റ് ആണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം