Suresh Gopi: ‘എനിക്ക് ദേഷ്യം വരും; ഭക്ഷണം വിളമ്പി തന്നില്ലെങ്കിൽ, എനിക്ക് ഇറങ്ങില്ല’; രാധികയെ കുറിച്ച് സുരേഷ് ഗോപി
Suresh Gopi About Wife Radhika: വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്. അവർ ഭക്ഷണം വച്ച് തന്നാലും രാധിക തവി വച്ച് ഇളക്കി, തനിക്ക് വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ലെന്നാണ് വികാരാധീനനായി സുരേഷ് ഗോപി പറയുന്നത്.
സഹനടനായി മലയാള സിനിമയിൽ എത്തി, പിന്നീട് സൂപ്പർ താര പദവിയിലേക്ക് എത്തിയ നടൻ സുരേഷ് ഗോപി. ഇതിനു ശേഷം രാഷ്ട്രിയത്തിലേക്ക് ചുവടുവച്ച താരം അധികം വൈകാതെ കേന്ദ്ര മന്ത്രി പദവിയിലേക്ക് എത്തുകയായിരുന്നു. നിലവിൽ സിനിയും രാഷ്ട്രിയവുമായി തിരക്കേറിയ ജീവിതമാണ് അദ്ദേഹത്തിന്റെത്. എന്നാൽ ഇതിനിടെയിലും ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സമയം ചിലവഴിക്കാൻ താരം ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ ഭാര്യ രാധികയോടുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് ഒരു വേദിയിൽ വച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുറമെ താൻ കാണിക്കാറുള്ള ദേഷ്യം തനിക്ക് വീട്ടിലും ഉണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്. ദേഷ്യം വരുമ്പോൾ താൻ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയും. എന്നാൽ അടുത്ത നിമിഷം രാധിക തനിക്ക് ചോറി വിളമ്പി തന്നില്ലെങ്കിൽ കഴിക്കാൻ പറ്റില്ലെന്നാണ് താരം പറയുന്നത്. വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്. അവർ ഭക്ഷണം വച്ച് തന്നാലും രാധിക തവി വച്ച് ഇളക്കി, തനിക്ക് വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ലെന്നാണ് വികാരാധീനനായി സുരേഷ് ഗോപി പറയുന്നത്.
അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ താൻ എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ബന്ധത്തിന്റെ കെട്ടുറപ്പ് എന്ന് പറയുന്നത് മറ്റെന്തൊക്കെയോ ആണ്. അത് ദിവ്യമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്.സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ ഒരുപാട് പ്രേക്ഷകരുടെ മനസ്സുകളെ സ്പർശിച്ചിരുന്നു. സുരേഷ് ഗോപിയും രാധികയും ഭാഗ്യം ചെയ്തവരാണെന്നും, ഈ സ്നേഹവും ഒത്തൊരുമയുമായി ഒരു നീണ്ട ദാമ്പത്യം ഇരുവർക്കും ഉണ്ടാകട്ടെയെന്നുമാണ് ആരാധകർ പറയുന്നത്.