Nikhila Vimal: നിഖില ഒന്ന് മിണ്ടിയാല്‍ ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമ തീരും: വിപിന്‍ ദാസ്
Vipin Das About Nikhila Vimal: സിനിമ ഇറങ്ങിയ നാള്‍ മുതല്‍ നിഖില വിമലിന്റെ അഭിനയത്തെ കുറിച്ച് ഒട്ടനവധി ട്രോളുകള്‍ വന്നിരുന്നു. ആ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ വിപിന്‍ ദാസ്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിഖിലയെ കുറിച്ച് സംസാരിക്കുന്നത്.
വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പനടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ4 എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ബേസിലിനെയും പൃഥ്വിരാജിനെയും കൂടാതെ നിഖില വിമലും അനശ്വര രാജനും സിനിമയില്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
എന്നാല്‍ സിനിമ ഇറങ്ങിയ നാള്‍ മുതല്‍ നിഖില വിമലിന്റെ അഭിനയത്തെ കുറിച്ച് ഒട്ടനവധി ട്രോളുകള്‍ വന്നിരുന്നു. ആ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ വിപിന്‍ ദാസ്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിഖിലയെ കുറിച്ച് സംസാരിക്കുന്നത്.
താനും നിഖിലയും അത്തരം ട്രോളുകളും പരസ്പരം ഷെയര്‍ ചെയ്യാറുണ്ട്. നിഖില ശരിക്കും വളരെ നന്നായിട്ടാണ് ആ വേഷം ചെയ്തത്. ട്രോളാകുന്നുണ്ടെങ്കിലും ആ കഥാപാത്രം ഒന്ന് മിണ്ടിയാല്‍ സിനിമ തീരുമെന്നാണ് വിപിന്‍ ദാസ് പറയുന്നത്.




ആ കഥാപാത്രം ഒന്ന് ചിരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്താല്‍ സിനിമ മാറും. മിണ്ടാതെ നില്‍ക്കുക, എക്‌സ്പ്രഷന്‍ ഇല്ലാതെ നില്‍ക്കുക എന്നാണ് നിഖിലയോട് പറഞ്ഞത്. പല സീനിലും നിഖിലയെ ഒഴിവാക്കും. വെറുതെ നിര്‍ത്തി പോസ്റ്റ് ആക്കേണ്ട, കണ്‍ഫ്യൂഷന്‍ കൂട്ടേണ്ട എന്നൊക്കെ കരുതിയായിരുന്നു അത്.
Also Read: Kantara Deaths: 33ആം വയസിൽ പിടികൂടുന്ന കാലൻ; ദുർമരണങ്ങൾ വിട്ടൊഴിയാതെ കാന്താര 2 സിനിമാ സെറ്റ്
നിഖിലയെ മാക്‌സിമം ഒഴിവാക്കിയാണ് സിനിമ പോയിരുന്നത്. ഗുരുവായൂര്‍ അമ്പലനടയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു നിഖില. മറ്റൊന്ന് ജോമോന്റെ സീനാണെന്നും വിപിന്‍ ദാസ് പറയുന്നു.