Prithviraj Sukumaran: ചിരി പോലും പിആറിനു വേണ്ടി! പൃഥ്വിരാജിനെക്കുറിച്ച് നിഖിലാ വിമൽ
Nikhila Vimal: പൊതുവിൽ അഹങ്കാരിയാണ് ആരോടും മിണ്ടില്ല ചിരിക്കില്ല എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന പൃഥ്വിരാജിന്റെ....
ഒരുകാലത്ത് പ്രേക്ഷകർക്ക് സിനിമ കാണുന്നതിനേക്കാൾ ഇഷ്ടമായിരുന്നു ഇന്റർവ്യൂസ് കാണാൻ. ആ ട്രെൻഡ് കൊണ്ടുവന്നതാവട്ടെ ധ്യാൻ ശ്രീനിവാസനും. ആദ്യകാലങ്ങളിൽ നാം കണ്ടുകൊണ്ടിരുന്ന അഭിമുഖം എന്നു പറഞ്ഞാൽ ഒരാൾ ചോദിക്കുന്നു മറ്റൊരാൾ ഉത്തരം പറയുന്നു. ചില സാഹചര്യങ്ങളിൽ പുഞ്ചിരിക്കുന്നു. എങ്കിലും ഏറിയപങ്കും സീരിയസ്നെസ്സിന് ആയിരുന്നു മുൻതൂക്കം. എന്നാൽ ആ ട്രെൻഡ് എല്ലാം മാറ്റിമറിച്ചത് ധ്യാൻ ശ്രീനിവാസനായിരുന്നു. ഒരു ഇന്റർവ്യൂയുടെ ആദ്യവും അവസാനവും എല്ലാം ഒരേ പോലെ ചിരി. മുഖത്തൊരു നേരിയ പുഞ്ചിരി പോലുമില്ലാതെ ഒരാൾക്ക് ആ ഇന്റർവ്യൂ കാണുക എന്നത് അസാധ്യമായിരുന്നു.
എങ്കിലും പൊട്ടിച്ചിരിക്കാൻ ഒരുപാട് വകയും ഉണ്ട്. ഞാൻ ശ്രീനിവാസന്റെ സിനിമ കാണുന്നതിലും കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ ഇന്റർവ്യൂസ്. അതിൽ പിന്നെ ഇറങ്ങുന്ന ഇന്റർവ്യൂകളിൽ എല്ലാം തമാശയും കളിചിരികളും അല്പം കൂടുതലും ആയിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി നിഖില വിമൽ. നിഖില വിമൽ പൃഥ്വിരാജ് അനശ്വര രാജൻ ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ.
ALSO READ: ദിലീപ് ചിത്രത്തിലെ സുന്ദരി നായിക! കമൽഹാസനൊപ്പം അഭിനയിച്ചെങ്കിലും ഇക്കാരണത്താൽ റിലീസ് ചെയ്തില്ല
സിനിമയുടെ ഭാഗമായി നടത്തിയ ഇന്റർവ്യൂകളും ഹിറ്റ് ആയിരുന്നു. പൊതുവിൽ അഹങ്കാരിയാണ് ആരോടും മിണ്ടില്ല ചിരിക്കില്ല എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന പൃഥ്വിരാജിന്റെ മറ്റൊരു വേഷവും ഭാവവും ആണ് ഗുരുവായൂർ അമ്പലനടയിൽ കണ്ടത്. സിനിമയിൽ മാത്രമല്ല പുറത്ത് അഭിമുഖങ്ങളിലും പൊട്ടിച്ചിരിപ്പിച്ചും തങ്കടിച്ചും പൃഥ്വിരാജ് കാണികളെ കയ്യിലെടുത്തു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ആ പെരുമാറ്റത്തിന് പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് നിഖില വിമൽ.
അഭിമുഖങ്ങളിൽ പോലും എങ്ങനെയിരിക്കണം എന്നത് തീരുമാനിക്കുന്നത് പിആർ ആണ്. അവരുടെ നിർദ്ദേശപ്രകാരമാണ് ഗുരുവായൂർ അമ്പലനട ഇന്റർവ്യൂകൾ അത്തരത്തിൽ ചിരിച്ചുകൊണ്ടുള്ളത് ആയത്. അതിൽ കണ്ടപോലെ ഒരു രാജുവേട്ടനെ നിങ്ങൾ അതിനുമുമ്പോ അതിനുശേഷമോ കണ്ടിട്ടുണ്ടാകില്ല എന്നും നിഖില വിമൽ പറഞ്ഞു. ഇതിനൊക്കെ പ്രധാനമായും കാരണം ധ്യാൻ ചേട്ടനാണ്. പുള്ളിയുടെ ഇന്റർവ്യൂസിന് ഒക്കെ വ്യൂസ് കൂടുതലായിരുന്നു. അതിനാൽ അത്തരത്തിൽ ഫൺ മൂഡിലുള്ള ഇന്റർവ്യൂസ് ആക്കണമെന്ന് ഞങ്ങൾക്ക് നിർദ്ദേശം ഉണ്ടായിരുന്നു. അത്തരത്തിലാണ് അന്ന് പൃഥ്വിരാജ് ഈ രീതിയിൽ ചിരിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്തത് എന്നാണ് പറയുന്നത്.