AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivin pauly: കുറച്ചു കോമഡിയും കുറച്ചു ഹൊററും, പുതിയ നിവിൻ പോളി ചിത്രത്തിന്റെ ടൈറ്റിൽ എത്തി

Nivin Pauly to Star in Akhil Sathyan's Next movie: നെറ്റിയിൽ ഭസ്മം ചാർത്തിയ നിവിൻ പോളിയുടെ പാതി മറഞ്ഞ ചിത്രം പോസ്റ്ററിൽ കാണാം. സിനിമയുടെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത് അഖിൽ സത്യൻ തന്നെയാണ്.

Nivin pauly: കുറച്ചു കോമഡിയും കുറച്ചു ഹൊററും, പുതിയ നിവിൻ പോളി ചിത്രത്തിന്റെ ടൈറ്റിൽ എത്തി
Nivin Pauly New MovieImage Credit source: X, facebook Nivin pauly
aswathy-balachandran
Aswathy Balachandran | Published: 01 Jul 2025 21:28 PM

കൊച്ചി: ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന വിജയ ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു. ‘സർവ്വം മായ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകനായി എത്തുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം 2025 ക്രിസ്മസിന് തിയറ്ററുകളിൽ എത്തും.

നെറ്റിയിൽ ഭസ്മം ചാർത്തിയ നിവിൻ പോളിയുടെ പാതി മറഞ്ഞ ചിത്രം പോസ്റ്ററിൽ കാണാം. സിനിമയുടെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത് അഖിൽ സത്യൻ തന്നെയാണ്.

 

ചിത്രത്തിന്റെ അണിയറപ്രവർത്തകർ

 

  • നിർമ്മാണം: അജയ്യ കുമാറും രാജീവ് മേനോനും (ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ)
  • ഛായാഗ്രഹണം: ശരൺ വേലായുധൻ
  • സംഗീതം: ജസ്റ്റിൻ പ്രഭാകരൻ
  • പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ
  • കോസ്റ്റ്യൂംസ്: സമീറ സനീഷ്
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്
  • വിതരണം: സെൻട്രൽ പിക്ചേഴ്സ്

പ്രധാന അഭിനേതാക്കൾ

 

നിവിൻ പോളിക്ക് പുറമെ റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

 

നിവിന്റെ മറ്റ് പ്രോജക്റ്റുകൾ

‘സർവ്വം മായ’ കൂടാതെ നിവിൻ പോളിയുടേതായി ‘ബേബി ഗേൾ’, ‘ഡോൾബി ദിനേശൻ’, ‘യേഴു കടൽ യേഴു മലൈ’, ‘മൾട്ടിവേഴ്‌സ് മന്മഥൻ’ തുടങ്ങിയ ചിത്രങ്ങളും അണിയറയിലുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ‘ബേബി ഗേൾ’ സംവിധാനം ചെയ്യുന്നത് ‘ഗരുഡൻ’ സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ വർമ്മയാണ്. ഈ ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. വിനായക അജിത്ത് നിർമ്മിച്ച് താമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡോൾബി ദിനേശൻ’.