Noorin Shereef: ‘ഇതുപോലൊരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ ആഗ്രഹിച്ചത്’; വികാരഭരിതയായി നൂറിൻ
Noorin Shereef: കരിയറിൽ നേരിട്ട തിരിച്ചടികൾക്ക് ശേഷം ‘കേരള ക്രൈം ഫയൽസ് സീസൺ 2’വിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും സ്റ്റെഫിയായി തന്നെ തെരഞ്ഞെടുത്തതിനും നന്ദിയുണ്ടെന്നും നൂറിൻ പറഞ്ഞു.

മലയാള സിനിമാ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നൂറിൻ ഷെരിഫ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ചങ്ക്സി’ന് ശേഷം ഒമർ ലുലുവിന്റെ തന്നെ ‘അഡാര്‍ ലൗ’വിലെ വേഷത്തിലൂടെ കൂടുതൽ ശ്രദ്ധേയയായി.
തുടർന്നും വിവിധ സിനിമകളിൽ അഭിനയിച്ചെങ്കിലും അവ വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ കരിയറിൽ നേരിട്ട തിരിച്ചടികൾക്ക് ശേഷം ‘കേരള ക്രൈം ഫയൽസ് സീസൺ 2’വിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും സ്റ്റെഫിയായി തന്നെ തെരഞ്ഞെടുത്ത അഹമ്മദ് കബീറിനോടും ബാഹുൽ രമേശിനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ നൂറിൻ ഷെരീഫ് പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
ഇങ്ങനെ ഒരു സ്‌ക്രീനിൽ എന്നെ കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു!! എന്റെ അരങ്ങേറ്റത്തിന് ശേഷം വർഷങ്ങളോളം ഒരുപാട് ഉയർച്ച താഴ്ചകളിൽ കൂടിയാണ് കടന്ന് പോയത്. എന്റെ സ്വപ്ന കരിയർ ഇങ്ങനെ മുന്നോട്ട് പോകുന്നത് കണ്ട് തകർന്നതും ആശയക്കുഴപ്പത്തിലാവുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്.
ALSO READ: ഞാനും അറിഞ്ഞിട്ടുണ്ട് പ്രേത സാന്നിധ്യം – വെളിപ്പെടുത്തലുമായി സോനാക്ഷി സിൻഹ
എല്ലാ ദിവസവും, ഓരോ നിമിഷവും ഇതുപോലൊന്ന് ഞാൻ ആഗ്രഹിച്ചു!! അഹമ്മദ് കബീർ, ബാഹുൽ രമേശ്, കെസിഫിന്റെ മുഴുവൻ ടീം എന്നിവർ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും അവരുടെ സ്റ്റെഫിയാകാൻ എന്നെ തിരഞ്ഞെടുത്തതിനും ഞാൻ എന്നും കടപ്പെട്ടിരിക്കും. നല്ലൊരു കുടുംബമായി കൂടെ നിന്ന എന്റെ സഹതാരങ്ങൾക്കും മുഴുവൻ ടീമിനോടും ഒരുപാട് സ്നേഹം. റിലീസ് ചെയ്തതിനുശേഷം മികച്ച പ്രതികരണവും സ്നേഹവും ലഭിക്കുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്.
ഈ ചെറിയ വലിയ ചുവടുവെപ്പ് എനിക്ക് വളരെ പ്രധാനപ്പെട്ടതായതിനാൽ ഞാൻ ഇപ്പോൾ വളരെ വികാരാധീനയാണ്. ഈ അവസരം ഞാൻ പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. ഇനി വരാൻ പോകുന്നത് എന്താണെന്നറിയാൻ കാത്തിരിക്കുന്നു. മാഷാ അല്ലാഹ്. എന്നെ എപ്പോഴും സ്നേഹിച്ചതിനും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്നെ ചേർത്ത് നിർത്തിയതിനും എല്ലാവർക്കും നന്ദി!