Mammootty : ധനുഷ് വരെ സൈഡായി, എജ്ജാതി സ്വാ​ഗ് ! ഓം ടീസറിൽ മമ്മൂട്ടിയുടെ വിളയാട്ടം

Mammootty Starring OM Movie Teaser : 75 ാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് തമിഴിൽ നിന്നൊരു ട്രിബ്യൂട്ട്. ധനുഷിനൊപ്പം മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന ഓം എന്ന സിനിമയുടെ സ്പെഷ്യൽ ടീസർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയിൽ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ധനുഷിനെ സൈഡാക്കുന്ന തരത്തിലുള്ള ...

Mammootty : ധനുഷ് വരെ സൈഡായി, എജ്ജാതി സ്വാ​ഗ് ! ഓം ടീസറിൽ മമ്മൂട്ടിയുടെ വിളയാട്ടം

Mammootty Starring Om Movie Teaser

Updated On: 

07 Sep 2026 | 06:21 PM

75 ാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടിക്ക് തമിഴിൽ നിന്നൊരു ട്രിബ്യൂട്ട്. ധനുഷിനൊപ്പം മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന ഓം എന്ന സിനിമയുടെ സ്പെഷ്യൽ ടീസർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയിൽ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ധനുഷിനെ സൈഡാക്കുന്ന തരത്തിലുള്ള മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ സ്വാഗ് പെർഫോമൻസ് ആണ് ട്വിസറിൽ കാണാൻ കഴിയുന്നത്.

ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി തമ്മിലുള്ള അഭിനയിക്കുന്ന സിനിമയാണ് ഓം. പുറത്തിറങ്ങിയ ക്യാരക്ടർ റിവീലിംഗ് ടീസറിൽ നിന്ന് മാസ്സ് ആക്ഷൻ സിനിമയാകും ഓം എന്ന് വ്യക്തമാണ്. ഇത് ആദ്യമായാണ് ധനുഷിനൊപ്പം പ്രധാന കഥാപാത്രമായി മമ്മൂട്ടി വേഷമിടുന്നത്. രാജ്കുമാർ പെരിയസാമിയാണ് സിനിമ  എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മനുഷ്യനും മമ്മൂട്ടിക്കും പുറമേ നസറുദ്ദീൻ ഷായും സിനിമയിൽ മറ്റൊരു വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. നീണ്ട 3 പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസറുദ്ദീൻ സാഹിബ് ഒരുമിച്ച് ഒരു സിനിമയിൽ വരുന്നത്. എട്ടു വർഷത്തിനുശേഷം മമ്മൂട്ടി തമിഴ് അഭിനയിക്കുന്ന സിനിമ കൂടിയാണ് ഓം.

Also Read : അർധരാത്രിയിൽ വമ്പൻ അപ്ഡേറ്റ്! പിറന്നാൾ ദിനത്തിലും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി

രണ്ടു പാർട്ടുകളായാണ് റിലീസ് ചെയ്യുന്നത്. ഓം ചാപ്റ്റർ 1, ഉധിരം ദി ബ്ലഡ് വുഡ് എന്നാണ് ആദ്യത്തെ പാട്ടിന്റെ പേര്. സായി പല്ലവിയും ശ്രീലീലയും ആണ് നായികമാർ. സംഗീതം സായ് അഭ്യങ്കർ ആണ്. ഛായാഗ്രഹണം എഴിൽ അരശുവും എഡിറ്റർ ആർ.കലൈവാണനുമാണ്. യാനിക്ക് ബെൻ, കെച്ച ഖെഫംക്ഡി എന്നിവർ ‌ചേർന്നാണ് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. വരുന്ന ഒക്ടോബർ 16 നാണ് സിനിമ വേൾ‍ഡ് വൈഡ് റിലീസിനെത്തുന്നത്.

ഓം സിനിമയുടെ ക്യാരക്ടർ റിവീലിംഗ് ടീസർ

മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനം എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്ന ടീസറിന് വലിയ സ്വീകരണമാണ് ഇതിനകം ലഭിച്ചരിക്കുന്നത്. തമിഴ് ചിത്രമാണ് എങ്കിലും മലയാളി പ്രേക്ഷകർ ഓമിനെ ഏറ്റെടുക്കും എന്ന് ഉറപ്പാണ്. മമ്മൂട്ടിയുടെ ലൈനപ്പിൽ പുറത്തറങ്ങാനിരിക്കുന്ന അടുത്ത സിനിമയും ഇതാണ്. കുറേ നാളുകൾ കാത്തിരുന്നാണ് മമ്മൂട്ടിയോട് സിനിമയുടെ കഥ പറയാൻ അവസരം കിട്ടിയത് എന്നും. ചെന്നൈയിൽ വച്ച് കഥ പറയുന്ന സാചര്യത്തിൽ അദ്ദേഹത്തിന് ചില സംശയങ്ങളുണ്ടായിരുന്നു. അവ കൃത്യമായി ക്ലിയർ ചെയ്ത് നൽകിയപ്പോൾ ഓകെ പറഞ്ഞ് പടത്തിന്റെ ഭാ​ഗമാവുകയായിരുന്നു എന്നും അദ്ദേഹം സംവിധായകൻ രാജ്കുമാര്‍ പെരിയ സ്വാമി നേരത്തെ പറഞ്ഞിരുന്നു.

English Summary

A tribute from the Tamil film industry for Mammootty on his 75th birthday: the makers have released a special teaser for the movie Om, in which Mammootty plays a lead role alongside Dhanush. Mammootty portrays the character Karthikeyan in the film.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ
ബെത്ലഹ്ലേം കുടുംബ യൂണിറ്റിന്റെ കളക്ഷൻ കണ്ടില്ലേ… മലയാളം ബോക്സ് ഓഫീസ് ശരിക്കും വളർന്നെന്ന് മിഥുൻ മാനുവൽ തോമസ്
അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Manju Pilla: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള
‘ഇത് സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ ആത്മബന്ധം’; ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് വിനായകൻ
ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി