AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Painkili Movie: ‘ആ വൈറൽ ഡയലോഗ് തലേന്നിരുന്ന് കാണാതെ പഠിച്ചതാണ്, കാൻഡിഡ് അല്ല; വെളിപ്പെടുത്തി ചന്തു സലിംകുമാർ

Painkili Movie - Chandu Salim Kumar: സമൂഹമാധ്യമങ്ങളിൽ വൈറലായ തൻ്റെ ഡയലോഗ് തലേന്നിരുന്ന് കാണാതെ പഠിച്ചതാണെന്ന് ചന്തു സലിം കുമാർ. ഉദയനാണ് താരം ഒരുപാട് തവണ കണ്ടതാണെന്നും സിനിമ തനിക്ക് പ്രിയപ്പെട്ടതാണെന്നും ചന്തു പറഞ്ഞു.

Painkili Movie: ‘ആ വൈറൽ ഡയലോഗ് തലേന്നിരുന്ന് കാണാതെ പഠിച്ചതാണ്, കാൻഡിഡ് അല്ല; വെളിപ്പെടുത്തി ചന്തു സലിംകുമാർ
ചന്തു സലിം കുമാർImage Credit source: Screengrab
abdul-basith
Abdul Basith | Published: 21 Feb 2025 12:57 PM

തൻ്റെ വൈറൽ ഡയലോഗ് തലേന്നിരുന്ന് കാണാതെ പഠിച്ചതാണെന്ന് ചന്തു സലിം കുമാർ. പൈങ്കിളി സിനിമ കണ്ട് പുറത്തിറങ്ങിയതിന് ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സിനിമയിലെ നായകനായ സജിൻ ഗോപുവിനെ പുകഴ്ത്തിപ്പറഞ്ഞതാണ് വൈറലായത്. ഉദയനാണ് താരം എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ പറയുന്ന ഡയലോഗിനോടാണ് ചന്തുവിൻ്റെ ഡയലോഗിനെ ട്രോളന്മാർ ഉപമിച്ചത്. ഈ ഡയലോഗ് താൻ തലേന്ന് സിനിമ കണ്ട് കാണാതെപഠിച്ചതാണെന്നാണ് ചന്തു സലിംകുമാർ പറഞ്ഞത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം.

Also Read: Sajin Gopu: ‘എക്സ് പറഞ്ഞതുകൊണ്ട് പച്ച കാർ വാങ്ങി; അത് കിട്ടുന്നതിന് ഒരാഴ്ച മുൻപ് ബ്രേക്കപ്പായി’: സജിൻ ഗോപു

“ഈ ഡയലോഗ് എവിടെയെങ്കിലും പറയാനായിട്ട് സ്പേസ് കിട്ടുമോ എന്ന് നോക്കിയിരിക്കുകയായിരുന്നു. നമുക്ക് ഓരോ ഡയലോഗുകളൊക്കെ എവിടെയെങ്കിലും പറയണമെന്ന് ആഗ്രഹം കാണില്ലേ. ഇതെവിടെയെങ്കിലും പറയണമെന്നുണ്ടായിരുന്നു. ഞാൻ ഉദയനാണ് താരത്തിലെ കഥാപാത്രത്തിൻ്റെ വലിയ ഫാനാണ്. സരോജ് കുമാർ. എനിക്ക് മറ്റേ പടവും വലിയ ഇഷ്ടമാണ്. ആ ക്യാരക്ടർ എനിക്കിഷ്ടമാണ്. അങ്ങനത്തെ കഥാപാത്രങ്ങളെ ഒരുപാട് കണ്ടിട്ടുണ്ട്. സൂപ്പർ സ്റ്റാർസ് അല്ല, സാധാരണ ആൾക്കാരിലും അങ്ങനത്തെ കഥാപാത്രങ്ങളുണ്ട്. സിനിമ തലേദിവസം ഇരുന്ന് കണ്ട് കാണാപ്പാഠം പഠിച്ചതാണ്. മാസത്തിലൊരു തവണയെങ്കിലും ഉദയനാണ് താരം കാണുമല്ലോ. എനിക്ക് ഇഷ്ടമുള്ള നടനാണ് ശ്രീനിയങ്കിൾ. അച്ഛൻ്റെ ഫേവരിറ്റ് ആക്ടറാണ്.”- ചന്ദു സലിംകുമാർ പറഞ്ഞു.

ജിത്തു മാധവൻ്റെ തിരക്കഥയിൽ ശ്രീജിത്ത് ബാബു അണിയിച്ചൊരുക്കിയ സിനിമയാണ് പൈങ്കിളി. ശ്രീജിത്ത് ബാബുവിൻ്റെ ആദ്യ സംവിധാനസംരംഭമായിരുന്നു ഇത്. സജിൻ ഗോപു, അനശ്വര രാജൻ, ജിസ്മ വിമൽ തുടങ്ങിയവർ സിനിമയിൽ പ്രധാനവേഷങ്ങളിലെത്തി. അബൂസലിം, ചന്തു സലിംകുമാർ, റോഷൻ ഷാനവാസ്, റിയാസ് ഖാൻ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. ആവേശം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവ് തിരക്കഥയൊരുക്കിയ സിനിമയാണ് പൈങ്കിളി. ഫഹദ് ഫാസിലും ജിത്തു മാധവനും ചേർന്ന് നിർമ്മിച്ച സിനിമയിൽ അർജുൻ സേതു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റർ. ഫെബ്രുവരി 14നാണ് സിനിമ തീയറ്ററുകളിലെത്തിയത്. നിറഞ്ഞ സദസ്സുകളിൽ സിനിമ പ്രദർശനം തുടരുകയാണ്.

പൊന്മാൻ എന്ന സിനിമയാണ് പൈങ്കിളിയ്ക്ക് മുൻപ് സജിൻ ഗോപു പ്രധാന വേഷത്തിലെത്തിയ സിനിമ. രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളൻ എന്നീ സിനിമകളാണ് അനശ്വര പ്രധാനവേഷത്തിലെത്തിയ അവസാനത്തെ സിനിമകൾ.