OttaKomban : ഒറ്റക്കൊമ്പന്റെ ഷൂട്ടിങ്ങിനായി ജൂബിലി ഒരുക്കി പാലാ, എല്ലാവർക്കും സ്വാ​ഗതമെന്നു അണിയറപ്രവർത്തകർ

Pala jubilee recreated for the shooting : വിശ്വാസങ്ങൾക്കോ ആചാര അനുഷ്ഠാനങ്ങൾക്കോ ഭംഗം വരുത്താതെ ജീവിക്കുന്ന പാലാക്കാരൻ അച്ചായന്റെ കഥയാണ് ഈ സിനിമ പറയുന്നതെന്ന് അണിയറ പ്രവർത്തകർ

OttaKomban : ഒറ്റക്കൊമ്പന്റെ ഷൂട്ടിങ്ങിനായി ജൂബിലി ഒരുക്കി പാലാ, എല്ലാവർക്കും സ്വാ​ഗതമെന്നു അണിയറപ്രവർത്തകർ

Ottakomban

Updated On: 

29 Jun 2025 16:45 PM

പാലാ: പാലാക്കാരുടെ ഉത്സവമാണ് ജൂബിലി പെരുന്നാൾ. ആ ഉത്സവത്തെ അഭ്രപാളിയിലേക്ക് പകർത്താനായി വീണ്ടും ന​ഗരം ഒരുങ്ങിയിരിക്കുകയാണ്. ഒറ്റക്കൊമ്പൻ എന്ന സുരേഷ് ​ഗോപി ചിത്രത്തിനായി ജൂബിലി പെരുന്നാൾ പുനസൃഷ്ടിച്ചിരിക്കുകയാണ്. ന​ഗരം മുഴുവൻ തോരണങ്ങളും ദീപപ്രഭയും. കുരുശുപള്ളിയെ മോടി പിടിപ്പിച്ചു ആകെ മൊത്തം പാലാ, ജൂബിലി പ്രഭയിൽ മുങ്ങി. ന​ഗരത്തിൽ തിരക്ക് കുറവായതിനാൽ ആളുകളോട് കാണാൻ വരണമെന്ന അഭ്യർത്ഥനയുമായി അണിയണപ്രവർത്തകരെത്തി എന്ന വിവരവുമുണ്ട്.

ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 5 വരെ ആണ് പാലായിൽ നടക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശി മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസിന്റേതാണ് കഥയും തിരക്കഥയും. ഇന്ദ്രജിത്ത് ലാൽ ജോണി ആന്റണി ലാലു അലക്സ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ ഉണ്ട്.

 

പുലർച്ചെ വരെ ഷൂട്ടിങ്

 

ദിവസവും വൈകുന്നേരം ഏഴു മുതൽ പുലർച്ചെ വരെയാണ് ഷൂട്ടിംഗ് ഉള്ളത്. പാലാ ടൗൺ കപ്പേളയ്ക്ക് മുന്നിലെ റോഡിൽ വലിയ പന്തൽ ഒരുക്കിയിട്ടുണ്ട്. തിരുനാളിന്റെ പ്രധാന ആകർഷണമായ ടൗൺ കപ്പേള കുരിശുപള്ളിയിലെ ദീപാലങ്കാരങ്ങൾ നഗരപ്രദക്ഷിണം എന്നിവയെല്ലാം സിനിമയ്ക്കായി പുനസൃഷ്ടിച്ചേക്കും.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ആകാശത്തൊട്ടിൽ മരണക്കിണർ ഗാനമേള ടൂവീലർ ഫാൻസി ഡ്രസ്സ് ടാബ്ലോ എന്നിവയും സിനിമയിൽ ഉൾപ്പെടുത്തും. വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെ രാത്രി പ്രദക്ഷിണം ചിത്രീകരിക്കുന്നുണ്ട്. പാലാ കത്തീഡ്രൽ ടൗൺ ചേർപ്പുങ്കൽ പള്ളി മൈതാനം എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും. പാലക്കാരുടെ വീടുകളുടെ ജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് സെറ്റിട്ടാണ് ചിത്രീകരിക്കുന്നത്.

Also read – തട്ടത്തിൻ മറയത്തെ പെണ്ണ്, മലയാളത്തിലെ ഈ പാട്ടെഴുത്തുകാരിയെ അറിയുമോ?

സുരേഷ് ഗോപിയാണ് താരം

 

കുരിശുപള്ളിയിലെ മാതാവിന്റെ അടുത്തെത്തി തിരി കത്തിച്ച് പ്രാർത്ഥിച്ചു ദിവസം ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിൽ. വിശ്വാസങ്ങൾക്കോ ആചാര അനുഷ്ഠാനങ്ങൾക്കോ ഭംഗം വരുത്താതെ ജീവിക്കുന്ന പാലാക്കാരൻ അച്ചായന്റെ കഥയാണ് ഈ സിനിമ പറയുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏകദേശം 3000 ത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കും എന്നാണ് വിവരം.

 

കടുവയുമായുള്ള ബന്ധം

 

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന സിനിമയിലും പാലായും ജൂബിലിയും പ്രധാന വിഷയങ്ങൾ ആയിരുന്നു. ഈ സിനിമയിലും ജൂബിലി ആഘോഷം കോട്ടയത്ത് സെറ്റ് ഇട്ടാണ് ചിത്രീകരിച്ചത്.

Related Stories
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ