മൂത്രം കുടിച്ച് പരിക്ക് ഭേദമായെന്ന് ബോളിവുഡ് താരം; അനുകരിക്കരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർ
Paresh Rawal Drank His Own Urine: ഏതെങ്കിലും ഒരു ബോളിവുഡ് താരം പറയുന്നത് കേട്ട് സ്വന്തം മൂത്രം കുടിക്കരുതെന്ന് ഡോക്ടർ പറയുന്നു. മൂത്രം കുടിക്കുന്നത് മൂലം ആരോഗ്യഗുണങ്ങൾ ലഭിക്കുമെന്നതിന് യാതൊരുവിധ ശാസ്ത്രീയ തെളിവുകളുമില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
സ്വന്തം മൂത്രം കുടിച്ചതിനെ തുടർന്ന് അതിവേഗം പരിക്ക് ഭേദമായെന്ന് കഴിഞ്ഞ ദിവസം ബോളിവുഡ് താരം പരേഷ് റാവൽ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരിക്കുകയാണ്. ഏതെങ്കിലും ഒരു ബോളിവുഡ് താരം പറയുന്നത് കേട്ട് സ്വന്തം മൂത്രം കുടിക്കരുതെന്ന് ഡോക്ടർ പറയുന്നു. മൂത്രം കുടിക്കുന്നത് മൂലം ആരോഗ്യഗുണങ്ങൾ ലഭിക്കുമെന്നതിന് യാതൊരുവിധ ശാസ്ത്രീയ തെളിവുകളുമില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
മൂത്രം കുടിക്കുന്നത് നിങ്ങൾക്ക് ദോഷമാകാൻ സാധ്യത ഉണ്ടെന്നും ഇത് ഹാനികരമായ ബാക്ടീരിയ, ടോക്സിൻസ് തുടങ്ങിയ വസ്തുക്കൾ നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കാൻ ഇടയാക്കുമെന്നും ഡോക്ടർ പറയുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതിനായി കഠിനമായി പ്രവർത്തിക്കുന്ന വൃക്കകളെ അപമാനിക്കുന്ന രീതിയിൽ വീണ്ടും മൂത്രത്തെ ശരീരത്തിലേക്ക് തന്നെ അയയ്ക്കരുതെന്നും കുറിപ്പിൽ പറയുന്നു. ഒരിക്കലും മൂത്രം അണുവിമുക്തമല്ല. അത് ശരീരം പുറന്തള്ളേണ്ട വിഷവസ്തുക്കളുടെ ഒരു മിശ്രിതമാണെന്നും ഈ വസ്തുക്കൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമായേക്കാമെന്നും ഡോ. സിറിയക് എബി ഫിലിപ്സ് കുറിച്ചു.
ഇന്ത്യൻ വാട്സാപ്പ് അമ്മാവന്മാരുടെ മികച്ച ഉദാഹരണമാണ് പരേഷ് റാവലെന്നും ഡോക്ടർ പോസ്റ്റിൽ പരിഹസിക്കുന്നു. മാധ്യമങ്ങളിൽ സജീവമായി നിലനിൽക്കാൻ വേണ്ടിയാണ് അദ്ദേഹം ഇത് പറയുന്നതെന്നും കൂടി കൂട്ടിച്ചേർത്താണ് ഡോക്ടർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് താരം പരേഷ് റാവൽ താൻ മൂത്രം കുടിച്ച സംഭവത്തെ കുറിച്ച് പറഞ്ഞത്. അജയ് ദേവ്ഗണിന്റെ പിതാവ് വീരു ദേവ്ഗൺ ആണ് തനിക്ക് ഇത് നിർദേശിച്ചതെന്നും താരം പറഞ്ഞിരുന്നു. മുഴുവനായി ഒറ്റത്തവണ കുടിക്കാതെ ബിയർ പോലെ ഓരോ സിപ്പായാണ് മൂത്രം കുടിച്ചതെന്നും രണ്ടര മാസത്തോളം ആശുപത്രിയിൽ തുടരാൻ ആവശ്യപ്പെട്ട രോഗം ഒന്നര മാസത്തിൽ തന്നെ ഭേദമായെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ALSO READ: അജിത് കുമാർ അപ്പോളോ ആശുപത്രിയിൽ; താരത്തിന് സംഭവിച്ചത്
ഡോ. സിറിയക് എബി ഫിലിപ്സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
Please don’t drink your urine (or others) because a Bollywood actor says so.
There is no scientific evidence to support the idea that drinking urine provides any health benefits.
In fact, consuming urine can be harmful, potentially introducing bacteria, toxins, and other… https://t.co/lSyr2p25uY
— TheLiverDoc (@theliverdr) April 27, 2025