AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maala Parvathi: ‘രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അറ്റന്‍ഡന്‍സ് തന്നില്ല’

Maala Parvathi about her marriage: 1990 ഓഗസ്റ്റ് 10നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. അന്ന് 20 വയസുണ്ട്. 1991 ഡിസംബറില്‍ വീട്ടുകാര്‍ കല്യാണം നടത്തിതന്നു. ആ ഒന്നര വര്‍ഷത്തില്‍ പല ഘട്ടത്തില്‍ വീട്ടില്‍ നിന്ന് മാറ്റി. അച്ഛന്റെ പെങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി കുറേ നാള്‍ താമസിപ്പിച്ചു. പല രീതിയില്‍ ബ്രെയിന്‍വാഷ് ചെയ്യാന്‍ ശ്രമിച്ചുവെന്നും താരം

Maala Parvathi: ‘രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അറ്റന്‍ഡന്‍സ് തന്നില്ല’
മാലാ പാര്‍വതി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 30 Apr 2025 17:11 PM

മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാലാ പാര്‍വതി. അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രമായ വീര ധീര ശൂരനിലും മാലാ പാര്‍വതി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമയിലെത്തും മുമ്പ് അഭിമുഖങ്ങളിലെ അവതാരികയായും മാലാ പാര്‍വതി ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം തന്റെ പ്രണയത്തെക്കുറിച്ചും, തുടര്‍ന്ന് രജിസ്റ്റര്‍ വിവാഹം നടത്തിയതിനെക്കുറിച്ചും വെളിപ്പെടുത്തി. ബി. സതീശനാണ് മാലാ പാര്‍വതിയുടെ ഭര്‍ത്താവ്.

”പ്രണയത്തെ തുടര്‍ന്ന് രജിസ്റ്റര്‍ മാരേജ് ചെയ്തു. തുടര്‍ന്ന് വീട്ടിലോട്ട് തന്നെ തിരിച്ചുപോയി. രജിസ്റ്റര്‍ മാരേജ് ചെയ്തത് റിവോക്ക് ചെയ്ത് വയ്ക്കണമെന്നും, പിന്നീട് കല്യാണം കഴിപ്പിച്ച് തരാമെന്നും അച്ഛന്‍ പറഞ്ഞു. തെറ്റാണ് ചെയ്തതെന്നും, ചേച്ചിയുടെ കല്യാണം കഴിയണമെന്നും, ഡിഗ്രി പൂര്‍ത്തിയാക്കണമെന്നും അച്ഛന്‍ പറഞ്ഞു”-മാലാ പാര്‍വതി പറഞ്ഞു.

രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ പേരില്‍ പരീക്ഷ എഴുതാനുള്ള അറ്റന്‍ഡന്‍സ് തന്നില്ല. ആറു പേപ്പര്‍ പിന്നീട് എഴുതി എടുക്കുകയാണ് ചെയ്തത്. കല്യാണം പിരിഞ്ഞാല്‍ അറ്റന്‍ഡസ് തരാമെന്നും ഇല്ലെങ്കില്‍ തരില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അറിയിച്ചു. ഫസ്റ്റ് ഇയറും, സെക്കന്‍ഡ് ഇയറും എഴുതിയിരുന്നു. ഫൈനല്‍ ഇയര്‍ എഴുതാന്‍ പറ്റാത്തതുകൊണ്ട് എല്ലാ പേപ്പറും ഒരുമിച്ച് എഴുതാനെ പറ്റുള്ളൂ. പ്രാക്ടിക്കല്‍ ചെയ്തതിന്റെ പേപ്പര്‍ സൈന്‍ ചെയ്ത് തരില്ലെന്നും കോളേജില്‍ നിന്നു പറഞ്ഞുവെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

Read Also: മൂത്രം കുടിച്ച് പരിക്ക് ഭേദമായെന്ന് ബോളിവുഡ് താരം; അനുകരിക്കരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർ

1990 ഓഗസ്റ്റ് 10നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. അന്ന് 20 വയസുണ്ട്. 1991 ഡിസംബറില്‍ വീട്ടുകാര്‍ കല്യാണം നടത്തിതന്നു. ആ ഒന്നര വര്‍ഷത്തില്‍ പല ഘട്ടത്തില്‍ വീട്ടില്‍ നിന്ന് മാറ്റി. അച്ഛന്റെ പെങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി കുറേ നാള്‍ താമസിപ്പിച്ചു. പല രീതിയില്‍ ബ്രെയിന്‍വാഷ് ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് താന്‍ മാറില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ കല്യാണം നടത്തിതന്നുവെന്നും താരം വെളിപ്പെടുത്തി.