AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pariwar OTT Release: ഇന്ദ്രൻസിന്റെ ‘പരിവാര്‍’ ഒടിടിയില്‍ എത്തി; എവിടെ കാണാം?

Pariwar OTT Release Date: ഫാമിലി കോമഡി എന്റർടെയ്‌നർ 'പരിവാർ' മാർച്ച് 7നാണ് തീയേറ്ററുകളിൽ എത്തിയത്. ആക്ഷേപ ഹാസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Pariwar OTT Release: ഇന്ദ്രൻസിന്റെ ‘പരിവാര്‍’ ഒടിടിയില്‍ എത്തി; എവിടെ കാണാം?
'പരിവാര്‍' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Published: 25 Jun 2025 12:48 PM

ഇന്ദ്രൻസ്, ജഗദീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പരിവാർ’. ഈ ഫാമിലി കോമഡി എന്റർടെയ്‌നർ ചിത്രം മാർച്ച് 7നാണ് തീയേറ്ററുകളിൽ എത്തിയത്. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്ന ഈ ചിത്രം ഒടുവിൽ ഇതാ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

ജൂൺ 24നാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. ഇന്ദ്രൻസിനും ജഗദീഷിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആക്ഷേപ ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ചിത്രമാണ് ഒരുക്കിയ ‘പരിവാർ’.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അൽഫാസ് ജഹാംഗീർ ആണ്. വി എസ് വിശാൽ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ബിജിപാൽ ആണ്.

ALSO READ: വിജയ്‌യുടെ കൂടെയുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് മകൻ? അഭ്യൂഹങ്ങൾക്കിടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി തൃഷ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട, കല ഷിജി പട്ടണം, വസ്ത്രലങ്കാരം സൂര്യ രാജേശ്വരി, മേക്കപ്പ് പട്ടണം ഷാ, എഡിറ്റർ വി എസ് വിശാൽ, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി രജേഷ്‍കുമാർ, അസോസിയേറ്റ് ഡയറക്ടർ സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ ആന്റോ, പ്രാഗ് സി, സ്റ്റിൽസ് രാംദാസ് മാത്തൂർ, വി എഫ്എക്സ് അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര, മാർക്കറ്റിംഗ് റംബൂട്ടൻ, പി ആർ ഒ- എ എസ് ദിനേശ്, അരുൺ പൂക്കാടൻ, അഡ്വെർടൈസ്‌മെന്റ് ബ്രിങ് ഫോർത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.