Dhyan Sreenivasan: ‘ലാലേട്ടനെ വച്ചൊരു സിനിമ ചെയ്യണം, ഒരുപാട് മുന്നേ ആലോചിച്ചൊരു കഥ ഉണ്ടായിരുന്നു’; ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan: ചിത്രത്തിന്റെ ആലോചന മാത്രമേ നടക്കുന്നുവെന്നും ഛോട്ടാ മുംബൈ പോലൊരു സെലിബ്രേഷൻ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ധ്യാൻ പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ധ്യാൻ ശ്രീനിവാസൻ. പ്രത്യേകിച്ച് ഇന്റർവ്യൂകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറയുകയാണ് ധ്യാൻ.
ചിത്രത്തിന്റെ ആലോചന മാത്രമേ നടക്കുന്നുവെന്നും ഛോട്ടാ മുംബൈ പോലൊരു സെലിബ്രേഷൻ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ധ്യാൻ പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘ഞങ്ങൾ ലാലേട്ടനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. സത്യത്തിൽ ആലോചന മാത്രമേ നടക്കുന്നുള്ളു. ഞാൻ ആലോചിക്കുന്നത് ഛോട്ടാ മുംബൈ പോലൊരു സിനിമയാണ്. ഒരുപാട് മുന്നെ ആലോചിച്ചൊരു കഥ ഉണ്ടായിരുന്നു. എല്ലാം ആഗ്രഹങ്ങൾ ആണല്ലോ, ലാലേട്ടനെയോ മമ്മൂക്കയെയോ വച്ച് ആ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എല്ലാം എന്റെ ആഗ്രഹം മാത്രമാണേ.
പക്ഷേ ഛോട്ടാ മുംബൈ വരുമ്പോൾ ഇവിടെ ആളുകൾക്കിടയിൽ സെലിബ്രേഷനാണ്. മോഹൻലാൽ എന്ന നടനെ എല്ലാവരും ആഘോഷിക്കുകയാണ്. ഔട്ട് ആന്റ് ഔട്ട് സെലിബ്രേഷനുള്ള ഛോട്ടോ മുംബൈ പോലൊരു സിനിമ വരണം. ആ സിനിമ കാണണം എന്ന് എനിക്കും നിഷാദിനും ആലോചനയുണ്ട്. എന്റെ ടൈപ്പ് ഓഫ് വേൾഡിലുള്ള തമാശയിൽ പുള്ളിയെ കാണാൻ ആഗ്രഹം ഉണ്ട്’, ധ്യാൻ ശ്രീനിവാസൻ പറയുന്നു.