Parvathy Thiruvothu: അഞ്ച് വർഷത്തെ കാത്തിരിപ്പ്, സംവിധാനത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി പാർവതി തിരുവോത്ത്

Parvathy Thiruvothu Announces Directorial Debut: പലരും സംവിധാനത്തിനായി തന്നെ മുൻപും സമീപിച്ചിട്ടുണ്ടെങ്കിലും തന്റെ ആദ്യത്തെ സംവിധാന ചിത്രം ഇതായിരിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും പാർവതി കൂട്ടിച്ചേർത്തു. അഭിനയം ക്രിയേറ്റീവായ കാര്യമാണെന്നും അത് തനിക്ക് സംതൃപ്തി നൽകുന്നുണ്ടെങ്കിലും, അത് മാത്രമല്ല തനിക്ക് ചെയ്യാനുള്ളതെന്ന് തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.

Parvathy Thiruvothu: അഞ്ച് വർഷത്തെ കാത്തിരിപ്പ്, സംവിധാനത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി പാർവതി തിരുവോത്ത്

Parvathy Thiruvothu

Published: 

16 May 2026 | 10:47 AM

ഓൺ സ്ക്രീനിലെ മികച്ച പ്രകടനങ്ങൾ കൊണ്ടും ഓഫ് സ്ക്രീനിലെ നിലപാടുകൾ കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും സജീവമായ താരം ഇപ്പോൾ തന്റെ പുതിയൊരു സ്വപ്നം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. താൻ ഉടൻ തന്നെ സംവിധായികയുടെ തൊപ്പി അണിയാൻ ഒരുങ്ങുകയാണെന്ന് പാർവതി വ്യക്തമാക്കി. ‘ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നുപറഞ്ഞത്.

Also Read – Rapper Vedan: റാപ്പർ വേടനിൽ നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു; കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കും

കഴിഞ്ഞ അഞ്ച് വർഷമായി താൻ ഈ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണെന്നും കോവിഡ് കാലത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ തന്നെ തേടിയെത്തിയതെന്നും പാർവതി പറയുന്നു.

കോവിഡ് കാലത്ത് എത്തിയ തിരക്കഥ

തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് പാർവതി തന്നെ തുറന്നു പറയുന്നുണ്ട്. കോവിഡ് കാലത്താണ് ഈ തിരക്കഥ എന്നിലേക്ക് വരുന്നത്. ഞാൻ തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തിരക്കഥ വായിച്ചപ്പോഴാണ് എന്തുകൊണ്ട് ഞാനിത് സംവിധാനം ചെയ്യണമെന്ന് അവർ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായത്. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി 5 വർഷം കാത്തിരുന്നത് എന്നാണ് പാർവ്വതി വ്യക്തമാക്കുന്നത്.

പലരും സംവിധാനത്തിനായി തന്നെ മുൻപും സമീപിച്ചിട്ടുണ്ടെങ്കിലും തന്റെ ആദ്യത്തെ സംവിധാന ചിത്രം ഇതായിരിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും പാർവതി കൂട്ടിച്ചേർത്തു. അഭിനയം ക്രിയേറ്റീവായ കാര്യമാണെന്നും അത് തനിക്ക് സംതൃപ്തി നൽകുന്നുണ്ടെങ്കിലും, അത് മാത്രമല്ല തനിക്ക് ചെയ്യാനുള്ളതെന്ന് തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.

പുതിയ ചിത്രങ്ങൾ

ഹെർ ആണ് പാർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിന് വേണ്ടി പ്രശസ്ത ബോളിവുഡ് താരം ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന പുതിയ വെബ് സീരീസിലും പാർവതി വേഷമിടുന്നുണ്ട്. നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഐ, നോബഡി ആണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ മലയാള ചിത്രം.

English Summary

Award-winning actress Parvathy Thiruvothu has announced her upcoming directorial debut, revealing that she has been preparing for the project for the past five years since receiving the script during the COVID-19 pandemic. While she finds acting creatively satisfying, the actress expressed a desire to expand her horizons, noting that this specific story compelled her to finally step behind the camera.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം