AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pathirathri Movie: വീണ്ടും ഞെട്ടിക്കാന്‍ ജേക്‌സ് ബിജോയ്; ‘പാതിരാത്രി’യുടെ മ്യൂസിക് അവകാശം ടി സീരീസിന്‌

T-Series acquires music rights for Pathirathri movie: നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മ്യൂസിക് അവകാശം വന്‍ തുകയ്ക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. 'പുഴു' എന്ന സിനിമയ്ക്ക് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും

Pathirathri Movie: വീണ്ടും ഞെട്ടിക്കാന്‍ ജേക്‌സ് ബിജോയ്; ‘പാതിരാത്രി’യുടെ മ്യൂസിക് അവകാശം ടി സീരീസിന്‌
പാതിരാത്രി
Jayadevan AM
Jayadevan AM | Published: 21 Sep 2025 | 05:34 PM

‘പാതിരാത്രി’യുടെ ഓഡിയോ, മ്യൂസിക് അവകാശം ടി സീരീസ് സ്വന്തമാക്കി. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മ്യൂസിക് അവകാശം വന്‍ തുകയ്ക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ‘പുഴു’ എന്ന സിനിമയ്ക്ക് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.വി. അബ്ദുല്‍ നാസര്‍, ആഷിയ നാസര്‍ എന്നിവരാണ് പാതിരാത്രി നിര്‍മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തുടരും, ലോക എന്ന ചിത്രങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രമാണിത്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പാതിരാത്രി ക്രൈം ത്രില്ലര്‍ ആണെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. നവ്യ നായരും, സൗബിന്‍ ഷാഹിറും പൊലീസുകാരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങി വലിയൊരു നിര ഈ സിനിമയിലുണ്ട്.

Also Read: Lokah OTT: ആര്‍ക്കാണ് ഇത്ര ധൃതി?! ലോക ഒടിടി റിലീസ് വൈകും

ഷെഹ്നാദ് ജലാൽ (ഛായാഗ്രഹണം), ശ്രീജിത്ത് സാരംഗ് (എഡിറ്റർ), ദിലീപ് നാഥ് (ആർട്ട്), പ്രശാന്ത് നാരായണൻ (പ്രൊഡക്ഷൻ കൺട്രോളർ), ഷാജി പുൽപ്പള്ളി (മേക്കപ്പ്), ലിജി പ്രേമൻ (വസ്ത്രങ്ങൾ), അജിത് വേലായുധൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സിബിൻ രാജ് (അസോസിയേറ്റ് ഡയറക്ടർ), നവീൻ മുരളി (സ്റ്റിൽസ്) തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പി സി സ്റ്റണ്ട്സ്-ആക്ഷൻ, യെല്ലോ ടൂത്ത്സ്-ടൈറ്റിൽ ഡിസൈൻ, ഇല്ലുമിനാർട്ടിസ്റ്റ്-പോസ്റ്റർ ഡിസൈൻ. പിആർഒ – ശബരി.