AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dadasaheb Phalke Award: ‘മോഹൻലാലിനെ നേടി ദാദാസാഹിബ് ഫാൽക്കെ അവാർഡ്’; രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരത്തെപ്പറ്റി അറിയാം

What Is Dadasaheb The Phalke Award: മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചിരിക്കുന്നു. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദസാഹിബ് ഫാൽക്കെ പുരസ്കാരത്തെപ്പറ്റി കൂടുതലറിയാം.

Dadasaheb Phalke Award: ‘മോഹൻലാലിനെ നേടി ദാദാസാഹിബ് ഫാൽക്കെ അവാർഡ്’; രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരത്തെപ്പറ്റി അറിയാം
ദാദസാഹിബ് ഫാൽക്കെ പുരസ്കാരംImage Credit source: PTI, Social Media
abdul-basith
Abdul Basith | Updated On: 21 Sep 2025 08:24 AM

‘ഒടുവിൽ ദാദസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിനെ നേടിയിരിക്കുന്നു.’ പറഞ്ഞത് സംവിധായകൻ രാം ഗോപാൽ വർമ്മയാണ്. ഇപ്പോൾ ഒന്ന് ക്ഷീണിച്ചെങ്കിലും ദേശീയ ചലച്ചിത്ര പുരസ്കാരമടക്കം നേടിയിട്ടുള്ള രാം ഗോപാൽ വർമ്മ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല. രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ദാദസാഹിബ് ഫാൽക്കെ അവാർഡ്. മോഹൻലാലിനെ പോലൊരു നടന് വളരെ മുൻപേ ലഭിക്കേണ്ടിയിരുന്നത്.

എന്താണ് ദാദസാഹിബ് ഫാൽക്കെ അവാർഡ്?
ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ പേരിൽ, ഇന്ത്യൻ സിനിമാ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. ഒരു സ്വർണ്ണ മെഡലും, ഷാളും, 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. 1969ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്ന പ്രശസ്ത നടി ദേവിക റാണിയാണ് ആദ്യമായി ഈ പുരസ്കാരത്തിന് അർഹയായത്.

Also Read: Mohanlal: ‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടത്’; പ്രതികരിച്ച് മോഹന്‍ലാല്‍

തെന്നിന്ത്യയിൽ ഇതിന് മുൻപ് തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്ര മേഖലകളിലെ വിവിധ പ്രതിഭകളെത്തേടി ദാദസാഹിബ് ഫാൽക്കെ അവാർഡ് എത്തിയിട്ടുണ്ട്. എന്നാൽ, മലയാളത്തിൽ സംവിധായകനായ അടൂർ ഗോപാലകൃഷ്ണന് മാത്രമാണ് ഇതുവരെ പുരസ്കാരം ലഭിച്ചിരുന്നത്. 2004ലാണ് അടൂരിന് ദാദസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത്. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ മാത്രം മലയാളിയാണ് മോഹൻലാൽ.

പുരസ്കാരം നേടിയ തെന്നിന്ത്യൻ ചലച്ചിത്ര പ്രതിഭകൾ
1974ൽ തെലുങ്ക് സംവിധായകനായ ബിഎൻ റെഡ്ഡിയ്ക്കാണ് തെന്നിന്ത്യയിൽ ആദ്യമായി ദാദസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. അക്കിനേനി നാഗേശ്വര റാവു ഉൾപ്പെടെ തെലുങ്ക് ചലച്ചിത്ര മേഖലയിലെ നാല് പേർക്ക് ലഭിച്ചതിന് ശേഷം 1995ൽ കന്നഡ അഭിനയപ്രതിഭയായ രാജ്കുമാർ പുരസ്കാരാർഹനായി. തൊട്ടടുത്ത വർഷം, തമിഴിൽ നിന്ന് ശിവാജി ഗണേഷനും അവാർഡ് ലഭിച്ചു. 2004ലാണ് അടൂരിന് പുരസ്കാരം ലഭിക്കുന്നത്. രജനികാന്ത് ഉൾപ്പെടെ തെലുങ്ക്, തമിഴ് ചലച്ചിത്ര പ്രവർത്തകർക്ക് പിന്നീടുള്ള ചില വർഷങ്ങളിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.