Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു

Patriot Movie Review Audience Response: മോളിവുഡിന്റെ ബിഗ് എംസ് ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്നതിന്റെ സന്തോഷമുണ്ട്. മോഹന്‍ലാലിനെ എപ്പോഴും മാസായാണ് നമ്മള്‍ എപ്പോഴും കാണുന്നത്. മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു കണ്‍ന്റ് ഓറിയന്റഡ് പടത്തില്‍, അതും ലാര്‍ജ് സ്‌കെയില്‍ പടത്തില്‍ എത്തുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ അനുഭവിക്കാന്‍ പറ്റുമെന്ന് കരുതുന്നു. മമ്മൂട്ടിയെ കൊണ്ട് സ്റ്റണ്ട്‌സ് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല.

Patriot Movie Review: താരരാജാക്കന്മാരല്ലേ...വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു

പേട്രിയറ്റ് സിനിമ റിവ്യൂ

Updated On: 

01 May 2026 | 01:05 PM

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്ക ചിത്രമാണ് പേട്രിയറ്റ്. ഇരുവരും മുഴുനീള വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലറായാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തിയത്. അതുതന്നെയാണ് സിനിമയ്ക്ക് ഇത്രയേറെ പ്രധാന്യം ലഭിക്കുന്നതിന് കാരണവും. ഇതു നടന്ന കഥയല്ല, ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കഥയാണ് എന്നായിരുന്നു പ്രമോഷനിടെ മമ്മൂട്ടി പറഞ്ഞത്. ഇത് ആരാധകരില്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രേവതി, പ്രകാശ് രാജ്, രാജീവ് മേനോന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിന് പുറമെ വിദേശത്ത് ഉള്‍പ്പെടെ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

ആരാധകര്‍ ഏറെനാളായി കാത്തിരുന്ന പേട്രിയറ്റ്‌ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. 100 കോടി ക്ലബ്ബിലേക്ക് ചിത്രം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയ്ക്ക് കയറും മുമ്പ് തന്നെ സിനിമയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും വന്‍ വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്നുമുള്ള വിശ്വാസമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. എന്നാല്‍ പേട്രിയറ്റിന് പ്രമോഷന്‍ കുറഞ്ഞുപോയെന്ന നിരാശയും അവര്‍ക്കുണ്ട്.

പേട്രിയറ്റ് സിനിമ റിവ്യൂ

മികച്ച പ്രേക്ഷക പ്രതികരണമാണ് പേട്രിയറ്റിന് ലഭിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന രംഗങ്ങള്‍ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മാസ് എന്റര്‍ടെയ്‌നറല്ലാത്ത പേട്രിയറ്റ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ സാധിക്കും വിധത്തില്‍ ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഇരുവരും പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഒന്നിനൊന്ന് മികച്ചത് തന്നെയാണ്.

സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ആണ് എടുത്തുപറയേണ്ട മറ്റൊന്ന്, സിനിമയുടെ ഓരോ സീനിനും അനുയോജ്യമായ രീതിയില്‍ അതിമനോഹരമായാണ് സുഷിന്‍ സംഗീതം ചെയ്തിരിക്കുന്നത്.

എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്നു, മമ്മൂട്ടിയാണ് സിനിമയില്‍ ലീഡ് റോള്‍ കൈകാര്യം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ മോഹന്‍ലാലിന്റെ കഥപാത്രവും അടിപൊളിയാണ്, സ്‌ക്രീന്‍ പ്രസന്‍സില്‍ മോഹന്‍ലാല്‍ തൂക്കി തുടങ്ങിയ പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ സിനിമയുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്നത്.

നല്ലൊരു ട്വിസ്റ്റോടെയാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിലും പീക്ക് പെര്‍ഫോമന്‍സും കഥയും, ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് പേട്രിയറ്റ്. ഒരുപാട് മാസ് മൊമന്റ്‌സ് ചിത്രത്തിലുണ്ട്. സുഷിന്‍ ശ്യാമിന്റെ സംഗീതം ഒരു രക്ഷയുമില്ല. മലയാളി എന്ന നിലയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുന്നത് കാണുന്നത് തന്നെ വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അവരുടെ വരവ് ആഘോഷിക്കുകയാണെന്നും ആരാധകര്‍.

ആരാധകരുടെ പ്രതികരണം

മോഹന്‍ലാലിലൂടെ മമ്മൂക്ക ആദ്യ നൂറുകോടി ക്ലബ്ബില്‍ കയറട്ടെ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാന്‍സ് എന്തായാലും ഈ സിനിമയെ താഴ്ത്തിക്കെട്ടാന്‍ പോകുന്നില്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിച്ച് കൊണ്ടുവരുമ്പോള്‍ തീര്‍ച്ചയും മഹേഷ് നാരായണന്‍ ഫാന്‍സിന് വേണ്ടി എന്തെങ്കിലും ഉള്‍പ്പെടുത്തും എന്ന കാര്യം ഉറപ്പാണ്. ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെയൊരു സമാധാനം മോഹന്‍ലാലിന്റെ പടമാണെന്ന് പറഞ്ഞ് മമ്മൂട്ടി ഫാന്‍സ് ഈ സിനിമയെ ഡീഗ്രേഡ് ചെയ്യില്ല, അതുപോലെ തിരിച്ചു. എന്നാല്‍ സിനിമയുടെ ട്രെയിലറില്‍ ഒരുപാട് അപാകതകളുണ്ട്. വിഎഫ്ക്‌സ്, സ്റ്റണ്ട് എന്നിവയെല്ലാം മോശമാണ്.

Also Read: Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ

എന്നാല്‍ മോളിവുഡിന്റെ ബിഗ് എംസ് ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്നതിന്റെ സന്തോഷമുണ്ട്. മോഹന്‍ലാലിനെ എപ്പോഴും മാസായാണ് നമ്മള്‍ എപ്പോഴും കാണുന്നത്. മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു കണ്‍ന്റ് ഓറിയന്റഡ് പടത്തില്‍, അതും ലാര്‍ജ് സ്‌കെയില്‍ പടത്തില്‍ എത്തുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ അനുഭവിക്കാന്‍ പറ്റുമെന്ന് കരുതുന്നു. മമ്മൂട്ടിയെ കൊണ്ട് സ്റ്റണ്ട്‌സ് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല, മലയാള ഇന്‍ഡസ്ട്രി ഹിറ്റ് തന്നെയായിരിക്കും ഈ സിനിമ, പാട്രിയറ്റില്‍ ഒരുപാട് ആളുകള്‍ എത്തുന്നു എന്നത് തന്നെയാണ് കാരണം. പക്ഷെ എത്ര കളക്ഷന്‍ നേടുമെന്ന് അറിയില്ല, എന്നാല്‍ ഇക്കയുടെ ആദ്യത്തെ നൂറുകോടിയായിരിക്കും ഈ സിനിമ എന്നും ഒരു സിനിമാസ്വാദകന്‍ പറഞ്ഞു.

English Summary

Patriot, starring Mohanlal and Mammootty in lead roles, has opened to strong theatre response from audiences. Early reviews highlight performances and scale, while fans are already predicting that the film could enter the 100 crore club at the box office.

Follow Us
Related Stories
Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
Kerala Budget 2026: എന്തിന്? പാവപ്പെട്ടവന് വീടുണ്ടാക്കാൻ 15 ലക്ഷം.. ഇതെന്ത് ന്യായം? സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിൽ വിമർശനം
Drishyam 3 : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും
Uyir Movie Teaser: ‘ജോസഫി’ന് ശേഷം മറ്റൊരു ത്രില്ലറുമായി എം. പത്മകുമാർ; റോഷൻ മാത്യു നായകനാകുന്ന ‘ഉയിർ’ ടീസർ പുറത്ത്
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ