Pearle Maaney: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി
Pearle Maaney About Body Shaming: ‘ബോഡി ഷേമിങ് എന്നത് ഒരു സാധാരണ കാര്യമാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം മൗനം പാലിക്കാം’ എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
മലയാളികളുടെ പ്രിയ താരമാണ് നടിയും അവതാരകയുമായ പേളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ബോഡിഷേമിംഗ് കമന്റുകൾക്ക് മറുപടിയുമായാണ് പേളി മാണി എത്തിയത്.
തന്റെ ശരീരത്തെ താൻ അത്രമേൽ സ്നേഹിക്കുന്നുവെന്നും മാറ്റങ്ങൾ അഭിമാനത്തോടെയാണ് കാണുന്നതെന്നും പേളി സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘ബോഡി ഷേമിങ് എന്നത് ഒരു സാധാരണ കാര്യമാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം മൗനം പാലിക്കാം’ എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
Also Read:‘മുഖം തിരിഞ്ഞു നിൽക്കുന്നത് മോഹൻലാൽ അല്ലേ?’ കൗതുകമുണർത്തി വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ പോസ്റ്റർ
ശരീരത്തെ പരിഹസിക്കുന്നത് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം. എന്നാൽ അത് ഒട്ടും ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല. താൻ തന്റെ ശരീരത്തെ അത്രമേൽ സ്നേഹിക്കുന്നുവെന്നും രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച തന്റെ ഈ ശരീരം, മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു എന്നാണി പേർളി മാണി പറയുന്നത്.
‘ഹീലിങ് ഫ്രം വിത്തിൻ’ എന്ന ഹാഷ്‌ടാഗോടെ പേളി പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കുറിപ്പിനൊപ്പം തന്റെ ചില ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പേളിയുടെ 4.0 ആണ് ഇതെന്ന് പങ്കാളിയായ ശ്രീനി കുറിച്ചു.
View this post on Instagram