Shane Nigam: ഇത് കടുത്ത അസഹിഷ്ണുതയാണ്! ഷെയ്ൻ നിഗം ‌‌‌ചിത്രം ബാൾട്ടിയുടെ പോസ്റ്ററകൾ മനഃപൂർവ്വം വലിച്ചു കീറുന്നുവെന്ന് നിർമ്മാതാവ്

Shane Nigam Movie Balti: ഷെയ്ൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രമോഷണൽ മെറ്റീരിയൽ വലിച്ചുകേറണം എന്നത് ആരുടെ താല്പര്യമാണ്? ആ നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബൾട്ടി. പ്രേക്ഷകർ മികച്ച അഭിപ്രായങ്ങൾ പറയുമ്പോൾ ആർക്കാണ് ഇത്ര അസ്വസ്ഥ എന്നും അദ്ദേഹം ചോദിച്ചു

Shane Nigam: ഇത് കടുത്ത അസഹിഷ്ണുതയാണ്! ഷെയ്ൻ നിഗം ‌‌‌ചിത്രം ബാൾട്ടിയുടെ പോസ്റ്ററകൾ മനഃപൂർവ്വം വലിച്ചു കീറുന്നുവെന്ന് നിർമ്മാതാവ്

Shane Nigam

Published: 

04 Oct 2025 | 02:11 PM

ഷെയിൻ നി​ഗം ചിത്രമായ ബാൾട്ടിയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് നിർമ്മാതാവ്. ഇത് ആസൂത്രിതമാണെന്നും തീയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ പോസ്റ്ററിന്റെ മുകളിൽ എന്തിനാണ് അറിഞ്ഞു കൊണ്ട് മറ്റൊരു പോസ്റ്റർ ഒട്ടിയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ പ്രവർത്തി അങ്ങയറ്റം ഹീനമാണെന്നും. ഷെയ്ൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രമോഷണൽ മെറ്റീരിയൽ വലിച്ചുകേറണം എന്നത് ആരുടെ താല്പര്യമാണ്? ആ നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബൾട്ടി. പ്രേക്ഷകർ മികച്ച അഭിപ്രായങ്ങൾ പറയുമ്പോൾ ആർക്കാണ് ഇത്ര അസ്വസ്ഥ എന്നും അദ്ദേഹം ചോദിച്ചു.

മുൻനിരയിലേക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ ആരാണ് അപ്രസക്തനാക്കാൻ ശ്രമിക്കുന്നതെന്നും ഇവിടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ തനിക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അങ്ങോളമിങ്ങോളം ഈ പരിപാടി ആരംഭിച്ചിട്ട് 10 ദിവസത്തോളമായി. എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്നും നിർമ്മാതാവ്. ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ് മലയാളത്തിലെ തൻ്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് എന്നും അദ്ദേഹം പറഞ്ഞു.

താൻ തന്നെ നിർമ്മിച്ച തൻ്റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊപ്പം കെട്ടിയോളാണെൻ്റെ മാലാഖ , അതിനും മുമ്പ് മഹേഷിൻ്റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു , മായാ നദിയ്ക്കൊപ്പം ആട് 2 അവസാനമായ് ന്നാ താൻ കേസ് കൊടിനൊപ്പം തല്ലുമാല , അപ്പോഴൊന്നും സംഭവിയ്ക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. ഈ പോസ്റ്റർ കീറൽ പരിപാടി അതിനു മുമ്പ് ഒന്നും കണ്ടിട്ടില്ല. ഇതിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാകുമല്ലോ എന്നും നിർമ്മാതാവ്.പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഉണ്ടാവുന്നത്. ഈ സാ​ഹചര്യത്തിലാണ് ഇപ്പോൾ പോസ്ററുകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Dont Trouble The Trouble Trailer: ഫഫ ഈസ് ബാക്ക്! കഴിഞ്ഞിട്ടില്ല ഇനിയും ഒരുപാടുണ്ടെന്ന്… ഡോണ്ട് ​​ട്രബിൾ ​ദി ​ട്രബിൾ ടെയ്ലർ പുറത്ത്
Bigg Boss Malayalm Seson 8: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ
Bigg Boss Malayalm Seson 8: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ
Vaikom Vijayalakshmi: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി
Actress Usha Haseena: ഞാനായിരുന്നു അമ്മ പ്രസിഡന്റ് എങ്കിൽ അയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; സനൽകുമാർ ശശിധരനെതിരെ നടി ഉഷ ഹസീന
72nd National Film Awards: മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി