Kerala State Film Awards 2024: സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ,​ സ്ക്രീനിംഗ് നാളെ മുതൽ

Kerala State Film Awards 2024: നാളെ മുതൽ സിനിമകളുടെ സ്ക്രീനിംഗ് ആരംഭിക്കും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. രണ്ട് പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക.

Kerala State Film Awards 2024: സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ,​ സ്ക്രീനിംഗ് നാളെ മുതൽ

പ്രകാശ് രാജ്‌

Updated On: 

05 Oct 2025 20:32 PM

തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണായക സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തെരഞ്ഞെടുത്തു. സംവിധായകരായ രഞ്ജന്‍ പ്രമോദും ജിബു ജേക്കബുമാണ് രണ്ട് പ്രാഥമിക ജൂറികളുടെ ചെയര്‍പേഴ്സണ്‍മാര്‍.  ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

നാളെ മുതൽ സിനിമകളുടെ സ്ക്രീനിംഗ് ആരംഭിക്കും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. രണ്ട് പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക. അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.

Also Read: ‘എന്നെ പറ്റി നല്ലത് പറഞ്ഞ.. അടൂർ സാറിനും നന്ദി’; മോഹൻലാലിൻറെ മറുപടി വൈറലാകുന്നു

സംവിധായകൻ രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്‌സണായ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ എം.സി രാജനാരായണന്‍, സുബാല്‍ കെ.ആര്‍, വിജയരാജ മല്ലിക എന്നിവരാണുള്ളത്. ജിബു ജേക്കബ് ചെയര്‍പേഴ്‌സണായ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ വി.സി അഭിലാഷ്, രാജേഷ് കെ, ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരും അംഗങ്ങളാണ്. രചനാ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ മധു ഇറവങ്കരയാണ്. എ ചന്ദ്രശേഖര്‍, ഡോ.വിനീത വിജയന്‍ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങള്‍.

Related Stories
Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
Actress Attack Case: ‘രാഹുല്‍ ഈശ്വറും ഭാര്യയും ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും മോശമായി സംസാരിച്ചു, അതിജീവിതയല്ല ആദ്യം പറഞ്ഞത്‌’
Actress Bhama: കോടതിയിലെത്തി കാലുമാറിയ ഭാമ! ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതിൽ ദേഷ്യം ഉണ്ടായിരുന്നുവെന്ന മൊഴി മാറ്റിപ്പറഞ്ഞതിങ്ങനെ
Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി