രാജാ രവിവര്‍മ്മയുടെ ജീവിതവും കലാപാരമ്പര്യവും; “പ്രണാമം” പ്രകാശനം ചെയ്തു
കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍, മായ കെ വര്‍മ്മ, വി കെ കൃഷ്ണകുമാര്‍, കല്ലറ മുരളി, മാസ്റ്റര്‍ അക്ഷിത് തുടങ്ങിയവരാണ് ആൽബത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സൂര്യാംശു ക്രിയേഷൻസ് ബാനറില്‍ വി കെ കൃഷ്ണകുമാർ നിര്‍മ്മിച്ച് പ്രശസ്ത ചിത്രകാരനും കലാപ സംവിധായകനുമായ എസ്. എന്‍ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം” എന്ന സംഗീത ആല്‍ബം തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു. മഹാനായ രാജാ രവിവര്‍മ്മയുടെ ജീവിതവും കലാപാരമ്പര്യവും ആസ്പദമാക്കിയുള്ളതാണ് ആൽബം.
മായ കെ വര്‍മ്മ രചിച്ച വരികള്‍ക്ക് സംഗീതവും ആലാപനവുമൊരുക്കിയിരിക്കുന്നത് കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാനാണ്. അയ്യപ്പന്‍ എന്‍ ആണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്, രാജാ രവിവര്‍മ്മയുടെ 177-ാം ജന്മദിനം ആചരിച്ചുകൊണ്ടുള്ള കിളിമാനൂര്‍ കൊട്ടാരത്തിലെ സാംസ്‌കാരിക സമ്മേളനത്തിലാണ് ആൽബം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചിത്രശാലകളും കൊട്ടാരപരിസരവും, അതിലെ പൈതൃകശില്പങ്ങളും പ്രണാമത്തിലുണ്ട്.
കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍, മായ കെ വര്‍മ്മ, വി കെ കൃഷ്ണകുമാര്‍, കല്ലറ മുരളി, മാസ്റ്റര്‍ അക്ഷിത് തുടങ്ങിയവരാണ് ആൽബത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാജാ രവിവര്‍മ്മയുടെ ജനനവും അന്ത്യനിമിഷങ്ങളും കൂടാതെ, അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം കൂടി കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്റെ ഇരട്ടവേഷത്തിലൂടെ അനാവരണം ചെയ്യുന്നുണ്ട് എന്നതും ആൽബത്തിന് പ്രത്യേകത പകരുന്നു.
അണിയറയിലെ മറ്റുള്ളവർ
സംഗീതം, ആലാപനം: കിളിമാനൂർ രാമവർമ്മ തമ്പുരാൻ, മിക്സിംഗ്/മാസ്റ്ററിംഗ്: രാജീവ് ശിവ, സ്റ്റുഡിയോ: നിസര, തിരുവനന്തപുരം, ചമയം: സിനിലാൽ, വിഷ്ണു, പ്രീതി, ഗിറ്റാർ (ഇലക്ട്രിക്, അക്കോസ്റ്റിക്, ബേസ്): സുധേന്ദു രാജ്, കീബോർഡ് & റിഥം: രാജീവ് ശിവ, അസോസിയേറ്റ് ക്യാമറ: പ്രജിത്ത്, സ്റ്റിൽ ഫോട്ടോഗ്രാഫി: അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ്: എ സി എ ഫിലിംസ് – അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ: രാഹുൽ കൃഷ്ണ. എ.ഐ.: യുഹബ് ഇസ്മയിൽ, വി. എഫ്.എക്സ്: ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ: പ്രവീൺ ആറ്റിങ്ങൽ, പി. ആർ.ഒ.: അജയ് തുണ്ടത്തിൽ