Esther Anil : അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നാണ്, മോഹൻലാൽ പറഞ്ഞത് കേട്ട് പ്രണവിനോട് സംസാരിച്ച അനുഭവം പങ്കുവെച്ച് താരം

Pranav’s Girlfriend’s Name is Also Esther: എസ്തർ എന്ന പേര് കേട്ടപ്പോൾ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, "നല്ല പേരല്ലേ, ഇത് മാറ്റണ്ട. അപ്പുവിന്റെ (പ്രണവ്) ഗേൾഫ്രണ്ടിന്റെ പേരും എസ്തർ എന്നാണ്. അത് സൂപ്പർ പേരാണ്, അത് തന്നെ വെച്ചോളൂ. പിന്നീട് 'പാപനാശം' എന്ന സിനിമയിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് എസ്തർ ഈ കാര്യം നേരിട്ട് ചോദിച്ചു.

Esther Anil : അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നാണ്, മോഹൻലാൽ പറഞ്ഞത് കേട്ട് പ്രണവിനോട് സംസാരിച്ച അനുഭവം പങ്കുവെച്ച് താരം

Ester Anil

Published: 

14 May 2026 | 07:52 PM

മലയാളികളുടെ പ്രിയതാരം മോഹൻലാലിനെക്കുറിച്ചും മകൻ പ്രണവ് മോഹൻലാലിനെക്കുറിച്ചും നടി എസ്തർ അനിൽ പങ്കുവെച്ച രസകരമായ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ‘ദൃശ്യം’ താരം ഈ പഴയ ഓർമ്മകൾ പുതുക്കിയത്.

പേര് മാറ്റേണ്ടെന്ന് ലാലേട്ടൻ

സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് തന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നതായി എസ്തർ പറയുന്നു. “രണ്ടാമത്തെ ചിത്രമായ ‘ഒരു നാൾ വരും’ എന്ന സിനിമയിൽ ലാലേട്ടന്റെ മകളായിട്ടാണ് ഞാൻ അഭിനയിച്ചത്. അന്ന് മണിയൻപിള്ള രാജു അങ്കിൾ എന്നെ ലാലേട്ടന്റെ അടുത്ത് കൊണ്ടുപോയിട്ട് പേര് മാറ്റണോ എന്ന് ചോദിച്ചു. പേര് മാറ്റാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എസ്തർ എന്ന പേര് കേട്ടപ്പോൾ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, “നല്ല പേരല്ലേ, ഇത് മാറ്റണ്ട. അപ്പുവിന്റെ (പ്രണവ്) ഗേൾഫ്രണ്ടിന്റെ പേരും എസ്തർ എന്നാണ്. അത് സൂപ്പർ പേരാണ്, അത് തന്നെ വെച്ചോളൂ. പിന്നീട് ‘പാപനാശം’ എന്ന സിനിമയിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് എസ്തർ ഈ കാര്യം നേരിട്ട് ചോദിച്ചു. “പ്രണവേട്ടനോട് ഞാൻ പോയി ചോദിച്ചു, എസ്തർ എന്നൊരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന്. എങ്ങനെ അറിയാം എന്ന് അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു. അതൊക്കെ എനിക്കറിയാം എന്ന് ഞാനും മറുപടി നൽകി,” എസ്തർ ചിരിച്ചുകൊണ്ട് പറഞ്ഞു.

ALSO READ:‘എന്ത് ചെയ്താലും എനിക്ക് അമ്മയാകാൻ പറ്റില്ല’; പൊട്ടിക്കരഞ്ഞ് സീമ വിനീത്

വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന മലയാളി വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലണ്ടനിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട് താരം. ഇൻസ്റ്റാഗ്രാമിലെയും മറ്റും വർണ്ണാഭമായ ചിത്രങ്ങൾ കണ്ട് വിദേശജീവിതം ആഘോഷമാണെന്ന് കരുതി പോകുന്നവർ പലപ്പോഴും കബളിപ്പിക്കപ്പെടുകയാണെന്ന് താരം ഓർമ്മിപ്പിച്ചു.

യൂറോപ്പിലെ ജീവിതം ഫോട്ടോയിൽ കാണുന്നത് പോലെയല്ലെന്നും കൃത്യമായ പഠനം നടത്താതെ പോകുന്നവർ വലിയ ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെന്നും എസ്തർ പറയുന്നു. “പത്ത് ശതമാനം പോലും റിസർച്ച് ചെയ്യാതെ ലണ്ടനിൽ എത്തുന്ന മലയാളി കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. സുഹൃത്തുക്കളുടെ ഫോട്ടോ കണ്ട് ജീവിതം അടിപൊളിയാണെന്ന് കരുതി വരുന്നവരാണിവർ. എന്നാൽ യാഥാർത്ഥ്യം അതല്ല,” താരം വ്യക്തമാക്കി.

റേസിസവും സംസ്‌കാരവും

ലണ്ടനിൽ പഠിക്കുമ്പോൾ തനിക്ക് വ്യക്തിപരമായി വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ലെന്ന് എസ്തർ പറഞ്ഞു. എന്നാൽ അവിടെ റേസിസം നിലനിൽക്കുന്നുണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ല. “നമ്മൾ മറ്റൊരു നാട്ടിൽ ചെന്ന് നിൽക്കുമ്പോൾ അവരുടെ സംസ്‌കാരത്തെ ബഹുമാനിക്കണം. അവിടുത്തെ നിയമങ്ങൾ ലംഘിക്കുന്നത് അവരെ ദേഷ്യം പിടിപ്പിക്കും. പുഴകളിൽ വളർത്തുന്ന മീനുകളെ പിടിക്കാൻ പാടില്ലെന്ന് നിയമമുള്ളപ്പോൾ നമ്മുടെ നാട്ടുകാർ ചൂണ്ടയിടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ അവർക്കിടയിൽ മോശം പ്രതിച്ഛായയുണ്ടാക്കാൻ കാരണമാകും

ദൃശ്യം 3 വരുന്നു

മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ‘ദൃശ്യം 3’ റിലീസ് ചെയ്യാനിരിക്കുകയാണ്. ജോർജുകുട്ടിയുടെ ഇളയമകൾ അനുവായി എസ്തർ വീണ്ടും സ്‌ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. തന്റെ പേര് സിനിമയിൽ നിലനിർത്താൻ കാരണക്കാരനായ ലാലേട്ടനോടുള്ള നന്ദിയും താരം അഭിമുഖത്തിൽ പങ്കുവെച്ചു.

English Summary

Actress Esther Anil shared a lighthearted anecdote about how Mohanlal encouraged her to keep her unique name because it was the same as his son Pranav’s girlfriend’s name at the time. She also recalled jokingly teasing Pranav about this “secret” while they worked together on the sets of the movie Papanasam.

Loading...
Unable to load recommendations.
Follow Us
Related Stories
Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ
Actress Urvashi: ‘അവർ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടിച്ചെന്നിരിക്കും’; കമൽഹാസൻ്റെ ഉപദേശവും ഉർവശിയുടെ മറുപടിയും
Big boss Malayalam Season 8: അല്പം സോഫ്റ്റ് ആയി! പുറത്ത് ശ്രീലക്ഷ്മിയുടെ പ്രശ്നം ഇതോ?
G Venugopal: ജി വേണുഗോപാലിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിച്ചു
Nivin Pauly: അച്ഛന് ഇതൊന്നും കാണാൻ കഴിഞ്ഞില്ല, ഒന്ന് വിളിക്കാനാകുന്നില്ലല്ലോ’; ഉള്ളുതൊട്ട് നിവിൻ പോളിയുടെ വാക്കുകൾ
Hema Committee Report: ബോധപൂർവ്വം വൈകിപ്പിച്ചു! ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിവരാകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നു
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം