AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്, എന്റെ സഹപ്രവർത്തകർ ഉൾപ്പെടെ ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകൾ; പൃഥ്വിരാജ്

Prithviraj Sukumaran about Social Media Polictics: ഈ കാര്യം പലരും തന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് അറിയാം അത് ശരിയല്ല എന്ന് എന്നാൽ അറിഞ്ഞുകൊണ്ട്...

Prithviraj Sukumaran: രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നത്, എന്റെ സഹപ്രവർത്തകർ ഉൾപ്പെടെ ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകൾ; പൃഥ്വിരാജ്
Prithviraj SukumaranImage Credit source: Instagram
ashli
Ashli C | Updated On: 16 Nov 2025 09:12 AM

രാഷ്ട്രീയം പറയാൻ വേണ്ടിയല്ല സിനിമ ചെയ്യുന്നത് എന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. തനിക്ക് രാഷ്ട്രീയം പറയണമെന്നുണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിലൂടെ പറയാമെന്നും സിനിമയിലൂടെ പറയേണ്ട ആവശ്യമില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. നമ്മൾ പറയുന്നത് സത്യസന്ധമാണെങ്കിൽ ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും നടൻ പറഞ്ഞു.

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് പൃഥ്വിരാജ് തന്നെ നിലപാട് വ്യക്തമാക്കുന്നത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

സോഷ്യൽ മീഡിയയിൽ ചില ആളുകൾ ആയുധമാക്കി മാറ്റുകയാണെന്നും രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞാൽ ചിലർ അവരെ വില്ലനാക്കി മാറ്റും മറ്റു ചിലരെ നായകനാക്കി മാറ്റും എന്നും പൃഥ്വിരാജ് പറഞ്ഞു. ഇത് രണ്ടും അപകടം സൃഷ്ടിക്കുന്ന കാര്യമായതിനാൽ അവിടെ അഭിപ്രായം പറയാതിരിക്കുന്നതാണ് ശരി എന്നാണ് ചിന്തിക്കുന്നത്.

ALSO READ: വയറു ചാടി, ഭാരം കൂടി! ഡെലിവറിക്ക് ശേഷം 72 കിലോയിൽ നിന്നും 62 കിലോയിലെത്തിയതിനെ കുറിച്ച് വീണാ മുകുന്ദൻ

അതിൽ തെറ്റില്ലെന്ന് പൃഥ്വിരാജ്. അബദ്ധങ്ങളെ ആഘോഷമാക്കുന്ന ഒരു ആൾക്കൂട്ട മനോഭാവമാണ് സോഷ്യൽ മീഡിയയ്ക്ക്. അധികാരത്തിൽ ഇരിക്കുന്നവരും തന്റെ സഹപ്രവർത്തകരും ഉൾപ്പെടെ ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകളാണ്. ഈ കാര്യം പലരും തന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് അറിയാം അത് ശരിയല്ല എന്ന് എന്നാൽ അറിഞ്ഞുകൊണ്ട് അതിൽ ഒരു സന്തോഷം കണ്ടെത്തുകയാണെന്നും പൃഥ്വിരാജ്.

അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന ത്രില്ലർ ചിത്രം വിലായത്ത് ബുദ്ധ നവംബർ 21നാണ് റിലീസ് ചെയ്യുന്നത്. വിലായത്ത് ബുദ്ധ എന്ന ജി ആർ ഇന്ദു ഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ പ്രിയംവദ കൃഷ്ണൻ, ഷമ്മി തിലകൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.