AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Aneesh: ദുബായിലെ ഫ്ലാറ്റ് കിട്ടിയില്ലെങ്കില്‍ പോട്ടെ, അനീഷിന് 10 ലക്ഷം രൂപ കൊടുക്കും; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപനം

Confident Group announces Rs 10 lakh reward for Bigg Boss runner up Aneesh: അനീഷിന് 10 ലക്ഷം രൂപ സമ്മാനിക്കുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയി. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അനീഷിന് 10 ലക്ഷം രൂപ നല്‍കുമെന്ന് റോയി പ്രഖ്യാപിച്ചത്. ക്യാഷ് പ്രൈസായിരിക്കും ഇതെന്നും റോയി

Bigg Boss Aneesh: ദുബായിലെ ഫ്ലാറ്റ് കിട്ടിയില്ലെങ്കില്‍ പോട്ടെ, അനീഷിന് 10 ലക്ഷം രൂപ കൊടുക്കും; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപനം
ബിഗ് ബോസ് സീസണ്‍ 7 റണ്ണര്‍ അപ്പ് അനീഷ്‌
jayadevan-am
Jayadevan AM | Updated On: 15 Nov 2025 17:17 PM

ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണര്‍ അപ്പ് അനീഷിന് 10 ലക്ഷം രൂപ സമ്മാനിക്കുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അനീഷിന് 10 ലക്ഷം രൂപ നല്‍കുമെന്ന് റോയി പ്രഖ്യാപിച്ചത്. ക്യാഷ് പ്രൈസായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബോസ് ജേതാവിനുള്ള സമ്മാനത്തുകയും കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് നല്‍കുന്നത്. വര്‍ഷങ്ങളായി ബിഗ് ബോസ് മലയാളം ഷോയുടെ വിജയികള്‍ക്കുള്ള സമ്മാനം കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് നല്‍കിവരുന്നത്.

10 ലക്ഷം രൂപ നല്‍കുന്ന കാര്യം റോയ് സിജെ അനീഷിനെ വിളിച്ചുപറഞ്ഞു. നാളെ കോഴിക്കോട് വച്ച് അനീഷിന് ചെക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് അനീഷ് നന്ദി അറിയിച്ചു.

നേരത്തെ, അനീഷിന് ദുബായില്‍ ഒരു ആഡംബര ഫ്ലാറ്റ് നല്‍കുമെന്ന് യുഎഇയിലെ ഒരു പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷത്തെ ഫ്രീ ഗോള്‍ഡന്‍ വിസ കിട്ടുന്ന വീടായിരിക്കും ഇതെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. എന്നാല്‍ വീഡിയോ പങ്കുവച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ വീഡിയോ നീക്കം ചെയ്തു. തനിക്ക് ദുബായില്‍ ആഡംബര ഫ്ലാറ്റോ ഗോള്‍ഡന്‍ വിസയോ ലഭിച്ചിട്ടില്ലെന്ന് അനീഷും വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനീഷ്. തൃശൂര്‍ കോടന്നൂര്‍ സ്വദേശിയാണ്. ബിഗ് ബോസ് ഹൗസിനുള്ളില്‍ ആദ്യം പ്രവേശിച്ച സീസണ്‍ 7ലെ മത്സരാര്‍ത്ഥിയും അനീഷായിരുന്നു. കോമണറെന്ന നിലയിലായിരുന്നു അനീഷ് ഷോയില്‍ പങ്കെടുത്തത്.

Also Read: Bigg Boss Aneesh: അനീഷിന് ദുബായില്‍ വീട് നല്‍കുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്; പ്രഖ്യാപനം സത്യമോ?

തുടക്കം മുതല്‍ ഒടുക്കം വരെ തനിക്ക് ലഭിക്കുന്ന പിന്തുണ വര്‍ധിപ്പിക്കാന്‍ അനീഷിന് സാധിച്ചു. ശക്തമായ മത്സരത്തിനൊടുവില്‍ അനീഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അനുമോള്‍ ജേതാവായി. ഫൈനലിന് ശേഷം എയര്‍പ്പോര്‍ട്ടിലെത്തിയ അനീഷിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. തന്റെ നാടായ കോടന്നൂരിലും അദ്ദേഹത്തിന് ഗംഭീര സ്വീകരണം ലഭിച്ചു. കോമണറായി മത്സരത്തിനെത്തിയ അനീഷിന് ഇപ്പോള്‍ താരപരിവേഷമാണ് ലഭിക്കുന്നത്.

എഴുത്തുകാരന്‍, കര്‍ഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. എന്‍നേരം തുഴഞ്ഞ് എന്ന പുസ്തകം എഴുത്തിയിട്ടുണ്ട്. സിനിമയ്ക്ക് കഥയെഴുതണമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത ആഗ്രഹം. ബിഗ് ബോസ് ഷോയില്‍ അദ്ദേഹം തന്റെ ആഗ്രഹം പലതവണ വെളിപ്പെടുത്തിയിരുന്നു.

റോയ് സി.ജെയുടെ പ്രഖ്യാപനം