AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aadujeevitham OTT: ആട് ജീവിതം എന്ന് ഒടിടിയിൽ കാണാം? അറിഞ്ഞിരിക്കേണ്ടത് ഇതാ..

പൃഥ്വിരാജ് നായകനായെത്തി തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം കൂടിയാണ് ആട് ജീവിതം

Aadujeevitham OTT: ആട് ജീവിതം എന്ന് ഒടിടിയിൽ കാണാം? അറിഞ്ഞിരിക്കേണ്ടത് ഇതാ..
Aadujeevitham OTT:
arun-nair
Arun Nair | Published: 08 May 2024 19:48 PM

അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആട് ജീവിതം ഒടിടിയിലേക്ക് എത്തുകയാണ്. വലിയ പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ആടു ജീവിതം. പൃഥ്വിരാജ് നായകനായെത്തി തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം കൂടിയാണ് ആട് ജീവിതം.

മാർച്ച് 28-ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 150 കോടിയോളമാണ് ബോക്സോഫീസിൽ നേടിയത്. വേൾഡ് വൈഡ് കളക്ഷനാണിത്. കേരളത്തിൽ നിന്നും മാത്രമായി ചിത്രം ഇതുവരെ സ്വന്തമാക്കിയത് 72.50 കോടിയാണ്. ഇന്ത്യയിൽ ചിത്രം നെറ്റ് കളക്ഷനായി നേടിയത് 79.87 കോടിയാണ്.

ഇതിന് പുറമെ മോളിവുഡില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 50 കോടി നേട്ടം കരസ്ഥമാക്കിയ ചിത്രമെന്ന ബഹുമതിയും ആടുജീവിതത്തിന് തന്നെയാണ്. നോവലിസ്റ്റ് ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. മരുഭൂമിയിലകപ്പെട്ട നജീബ് എന്ന കഥാപാത്രമായാണ് പൃഥിരാജ് എത്തുന്നത്.

2008-ൽ ആംരംഭിച്ച ആടു ജീവിതത്തിൻറെ ചർച്ചകൾ സിനിമയാവുന്നത് 16 വർഷത്തിന് ശേഷമാണ്. 2018-ൽ ചിത്രീകരണം ആരംഭിച്ച ചിത്രം 2023 ജൂലൈ 14-ന് ആണ് പൂർത്തിയാക്കുന്ന. പലതരത്തിലുള്ള പ്രതിബന്ധങ്ങളാണ് ചിത്രത്തിന് പലഘട്ടങ്ങളിലായി എത്തിയത്. കോവിഡ് കാലത്ത് ചിത്രം ചിത്രീകരണം നിർത്തിയിരുന്നു.

എആർ റഹ്‌മാൻ സംഗീതം നിർവ്വഹിച്ച ചിത്രത്തിൻറെ ശബ്ദമിശ്രണം നടത്തിയിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. അമല പോളാണ് പൃഥ്വിരാജിന്റെ നായികയായെത്തിയത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ആടുജീവിതത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തിയ ചിത്രത്തിൽ. ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസ് ആണ് വിതരണത്തിനായി എത്തിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത് കെ.എസ് സുനിലാണ്. പ്രശാന്ത് മാധവാണ് ചിത്രത്തിൻറെ കലാസംവിധാനം നിർവ്വഹിച്ചത്. രഞ്ജിത്ത് അമ്പാടി മേക്കപ്പ് നിർവഹിച്ച ആടുജീവിതത്തിന്റെ ചിത്രസംയോജനം ശ്രീകർ പ്രസാദ് ആണ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെൻറാണ് ചിത്രത്തിൻറെ ഡിജിറ്റൽ മാർക്കറ്റിംഗ്. ആതിര ദിൽജിത്താണ് പിആർഒ. ഡെക്കാൻ ക്രോണിക്കിൾ, ന്യൂസ്-9 തുടങ്ങിയ പോർട്ടലുകൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം മെയ്-10-ന് ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചേക്കും