Prithviraj Odiyan : ഇനി പൃഥ്വിരാജിന്റെ ഒടിയൻ, നായികയായി മഞ്ജുവാര്യരും

Prithviraj's Odiyan Movie : അങ്ങനെ മലയാള സിനിമയിലേക്ക് ഇതാ ഒരു ഒടിയൻ കൂടി എത്തുന്നു. ഇത്തവണ പൃഥ്വിരാജാണ് ഒടിയനിലൂടെ നായകനായി വരുന്നത്. എന്നാൽ മുമ്പത്തെ ഒടിയനിലെ നായികയായ മഞ്ജു വാര്യർ തന്നെയാണ് പുതിയ സിനിമയിലെയും നായിക. സിനിമയുടെ പൂജ ഇന്ന് നടന്നു. രാഹുൽ സദാശിവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധാകനും....

Prithviraj Odiyan : ഇനി പൃഥ്വിരാജിന്റെ ഒടിയൻ, നായികയായി മഞ്ജുവാര്യരും

Prithviraj, Manju Warrier

Published: 

14 Sep 2026 | 04:24 PM

അങ്ങനെ മലയാള സിനിമയിലേക്ക് ഇതാ ഒരു ഒടിയൻ കൂടി എത്തുന്നു. ഇത്തവണ പൃഥ്വിരാജാണ് ഒടിയനിലൂടെ നായകനായി വരുന്നത്. എന്നാൽ മുമ്പത്തെ ഒടിയനിലെ നായികയായ മഞ്ജു വാര്യർ തന്നെയാണ് പുതിയ സിനിമയിലെയും നായിക. സിനിമയുടെ പൂജ ഇന്ന് നടന്നു. രാഹുൽ സദാശിവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധാകനും നിർമ്മാതാവുമായ കരൺ ജോ​ഹറിന്റെ നിർമ്മാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസും പ്രഥ്വിരാജ് പ്രൊഡക്ഷൻസും സംയുക്തമായിട്ടാണ് സിനിമ നിർമ്മിക്കുന്നത്.

കുറഞ്ഞ ദിവസം മാത്രം

ഈ സിനിമയിലെ ഷെഡ്യൂളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പ്രഥാന നായകനായ പൃഥ്വിരാജിന് വെറും 10 ദിവസവും നായികയായ മഞ്ജു വാര്യർക്ക് 15 ദിവസവുമാണ് സിനിമയിൽ ഡേറ്റ് വരുന്നത്. മലയാളം, ഹിന്ദി. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ സിനിമ റിലീസ് ചെയ്യും.

Also Read : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്

ഹൊറർ ത്രില്ലർ

ഹൊറർ ത്രില്ലറായിട്ടാണ് സിനിമ വരുന്നത്. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് സിനിമയുടെ ടാ​ഗ് ലൈൻ വരുന്നത്. പുതിയ തലമുറ ഹൊറർ സിനിമകളുടെ സ്പെഷ്യലിസ്റ്റായ രാഹുൽ സദാശിവൻ ഒടിയനിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിട്ടുണ്ടാവുക എന്നാണ പ്രേക്ഷകരുടെ പ്രധാന ആകാംഷ. റെഡ് റെയ്ൻ, ഭൂതകാലം, ഡയീസ് ഈറൈ എന്നീ സിനിമകൾക്കുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ എന്ന നിലയിലും ഒടിയനിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്.

മോഹൻ ലാലിന്റെ ഒടിയൻ

പ്രമുഖ പരസ്യ സംവിധായകനായ ശ്രീകുമാർ മേനോൻ മോഹൻ ലാലിനെ നായകനാക്കി നേരത്തെ ഒടിയൻ എന്ന പേരിൽ മറ്റൊരു സിനിമ ചെയ്തിരുന്നു. ബി​ഗ് ബജറ്റിൽ എത്തിയ സിനിമ പ്രതീക്ഷിച്ച പോലെ വൻ സക്സസായി മാറിയില്ല. മാത്രമല്ല മോഹൻലിന്റെ രൂപത്തിനും, കഞ്ഞി എടുക്കട്ടെ എന്ന ഡയലോ​ഗുമെല്ലാം വലിയ ട്രോളുകൾക്ക് കാരണമാവുകയും ചെയ്തു. അടുത്തിടെ ബോക്സ് ഓഫീസ് തരം​ഗം തീർത്ത ലോക ചാപ്റ്റർ വൺ എന്ന സിനിമയിലും ഒടിയൻ എന്ന പേര് പരമാർശിക്കപ്പെട്ടിരുന്നു. ലോകയുടെ രണ്ടാം ഭാ​ഗമായ ചാത്തിനിലും ഒടിയൻ എന്ന കഥാപാത്രം മുഴുനീളം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

English Summary

And so, yet another ‘Odiyan’ is arriving in Malayalam cinema. This time, Prithviraj stars as the lead in the film titled *Odiyan*. However, Manju Warrier, who was the female lead in the previous *Odiyan* film, plays the female lead in this one as well. The film’s *pooja* ceremony took place today.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്