Coolie Monica Song: ഇതും വശമുണ്ടായിരുന്നോ? പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം കസറി സൗബിൻ ഷാഹിർ; ‘കൂലി’യിലെ ‘മോണിക്ക’ ​ഗാനമെത്തി

Coolie Second Single Monica Lyrical Video Out: കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് 'കൂലി. ഇപ്പോഴിതാ, ചികിട് എന്ന പാട്ടിന് ശേഷം കൂലിയിലെ അടുത്ത ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Coolie Monica Song: ഇതും വശമുണ്ടായിരുന്നോ? പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം കസറി സൗബിൻ ഷാഹിർ; കൂലിയിലെ മോണിക്ക ​ഗാനമെത്തി

'മോണിക്ക' ഗാനത്തിൽ സൗബിൻ ഷാഹിർ

Updated On: 

11 Jul 2025 19:58 PM

കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനികാന്തിന്റെ ‘കൂലി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് ‘കൂലി. ഇപ്പോഴിതാ, ചികിട് എന്ന പാട്ടിന് ശേഷം കൂലിയിലെ അടുത്ത ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എന്നാൽ, ‘മോണിക്ക’ എന്ന പാട്ടിൽ തിളങ്ങിയതോ, ഒരു മലയാളിയും.

മലയാളത്തിന്റെ സ്വന്തം സൗബിൻ ഷാഹിറാണ് ഞെട്ടിക്കുന്ന നൃത്തപ്രകടനം കാഴ്ചവെച്ചത്. പൂജാ ഹെഗ്ഡയെ പോലും വെല്ലുന്ന ഡാൻസ് സ്റ്റെപ്പുകളാണ് പാട്ടിൽ സൗബിന്റേത്. ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് നടൻ തന്നെയെന്ന് നിസംശയം പറയാം. വിഷ്ണു ഇടവന്റെ വരികൾക്ക് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദറാണ്. സുബ്ബലക്ഷ്മി, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ഗാനത്തിന്റെ റാപ്പ് ചെയ്തിരിക്കുന്നത് അസൽ കോലാറാണ്. നേരത്തെ പുറത്തിറങ്ങിയ ‘ചികിട്’ എന്ന പാട്ടിനും പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

‘മോണിക്ക’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

ALSO READ: ‘വർക്ക് ഏരിയ പണിത് തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, ക്ലോക്ക് വീണാലും ബൾബ് പോയാലും ഞങ്ങളെ വിളിക്കും’

375 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ‘കൂലി’ തമിഴ് സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമ്മാണം. ആമിർ ഖാൻ, നാ​ഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജ് ആണ്. ‘കൂലി’ ഓഗസ്റ്റ് 14ന് തീയേറ്ററുകളിൽ എത്തും.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ