Rajinikanth: 74-ാം വയസിലും ഫിറ്റ്‌നെസ് വിട്ടൊരു കളിയില്ല; രജനികാന്തിന്റെ വർക്ക്ഔട്ട് വീഡിയോ വൈറൽ
Rajinikanth’s Workout Video Goes Viral: ഒരു റിസോർട്ടിലെ ഔട്ട്ഡോർ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന രജനികാന്തിന്റെ വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ പ്രായത്തിലും വേയ്റ്റ് ലിഫ്റ്റിങ്ങും സ്ക്വാട്ടുകളും ചെയ്യുന്ന താരത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.
തമിഴ്‌നാട്ടിൽ മാത്രമല്ല രാജ്യത്തുടനീളം ഏറെ ആരാധകരുള്ള നടനാണ് രജനികാന്ത്. 1975ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇന്നും വെള്ളിത്തിരയിൽ സജീവമാണ്. 74-ാം വയസ്സിലും ഫിറ്റ്നസിന്റെ കാര്യത്തിൽ താരത്തിന് ഒരു വിട്ടുവീഴ്ചയുമില്ല. ഒരു റിസോർട്ടിലെ ഔട്ട്ഡോർ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന രജനികാന്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ പ്രായത്തിലും വേയ്റ്റ് ലിഫ്റ്റിങ്ങും സ്ക്വാട്ടുകളും ചെയ്യുന്ന താരത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.
രജനീകാന്ത് തന്റെ പരിശീലകനോടൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ആദ്യ ഭാഗത്തിൽ രജനീകാന്ത് ഇൻക്ലൈൻ ഡംബെൽ പ്രസ് പരിശീലിക്കുന്നതും, പിന്നീട് ജിം ബെഞ്ചിൽ ഇരുന്ന് സ്ക്വാറ്റുകൾ ചെയ്യുന്നതും കാണാം. താരത്തിന്റെ ഫിറ്റ്നസ് വീഡിയോയ്ക്ക് താഴെ ആശംസകൾ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. അടുത്തിടെ, ചെന്നൈയിലെ പോയസ് ഗാർഡനിലെ സ്ട്രീറ്റിൽ അദ്ദേഹം നടക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പ്രഭാത നടത്തം മുടക്കാത്തയാളാണ് രജനികാന്ത്.
രജനികാന്തിന്റെ വർക്ക്ഔട്ട് വീഡിയോ
Thalaivar Unseen workout video 💥🔥
He is a great motivation 💥🔥#Rajinikanth𓃵 #Thalaivar #CoolieThePowerHouse pic.twitter.com/pcPI9iiFpY— Rajnism 🤘 (@Rajinism3) August 14, 2025
ALSO READ: ‘ചേട്ടാ, ഞാൻ ഈ സിനിമയിലെ നായികയാ’; ‘കൂലി’ കാണാനെത്തിയ ശ്രുതി ഹാസനെ കടത്തിവിടാതെ സെക്യൂരിറ്റി
ആരോഗ്യകരമായ ജീവിതം നയിക്കുന്ന അദ്ദേഹം ആരാധകരെയും അത്തരത്തിൽ ജീവിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. അടുത്തിടെ നടന്ന ‘കൂലി’യുടെ ഓഡിയോ ലോഞ്ചിലും അദ്ദേഹം ആരാധകരോട് ആരോഗ്യത്തോടെയിരിക്കാനും വ്യായാമം ചെയ്യാനും, സമാധാനപരമായ ജീവിതം നയിക്കാനുമെല്ലാം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുൻകാല ജീവിതാനുഭവങ്ങളും പുകവലിയുടെയും മദ്യപാനത്തിന്റെയും ദൂഷ്യവശങ്ങളും അദ്ദേഹം ആരാധകരെ ഓർമിപ്പിച്ചു.
അതേസമയം, രജനീകാന്തിന്റേതായി അവസാനമായി തീയേറ്ററുകളിൽ എത്തിയ ചിത്രം ‘കൂലി’യാണ്. ഓഗസ്റ്റ് 14ന് റിലീസായ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. രജനീകാന്തിനൊപ്പം ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.