AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shruti Haasan: ‘ചേട്ടാ, ഞാൻ ഈ സിനിമയിലെ നായികയാ’; ‘കൂലി’ കാണാനെത്തിയ ശ്രുതി ഹാസനെ കടത്തിവിടാതെ സെക്യൂരിറ്റി

Shruti Haasan Stopped by Security at Theater: സിനിമ കാണാനായി തിയേറ്ററിലെത്തിയ നടിയെ ആളറിയാതെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവെച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയുടെ റിലീസ് ദിവസമാണ് സംഭവം.

Shruti Haasan: ‘ചേട്ടാ, ഞാൻ ഈ സിനിമയിലെ നായികയാ’; ‘കൂലി’ കാണാനെത്തിയ ശ്രുതി ഹാസനെ കടത്തിവിടാതെ സെക്യൂരിറ്റി
ശ്രുതി ഹാസൻImage Credit source: Screen Grab Image, Shruti Haasan/Facebook
nandha-das
Nandha Das | Published: 16 Aug 2025 17:44 PM

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ‘കൂലി’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത് നടി ശ്രുതി ഹാസനാണ്. സിനിമ കാണാനായി തിയേറ്ററിലെത്തിയ നടിയെ ആളറിയാതെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവെച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയുടെ റിലീസ് ദിവസമാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ തിയേറ്ററിൽ എത്തിയതായിരുന്നു ശ്രുതി. തിരക്ക് കൂടുതലായതിനാൽ താരം വന്ന കാർ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. ഇതിനോട് വളരെ രസകരമായാണ് ശ്രുതി പ്രതികരിച്ചത്. “ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്’ എന്നാണ് സെക്യൂരിറ്റിയോട് ശ്രുതി പറയുന്നത്.

ശ്രുതി പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിലാകെ വൈറലാണ് ഈ വീഡിയോ ഇപ്പോൾ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Shruti_li (@shrutihaasan_love)

ALSO READ: 74-ാം വയസിലും ഫിറ്റ്‌നെസ് വിട്ടൊരു കളിയില്ല; രജനികാന്തിന്റെ വർക്ക്ഔട്ട് വീഡിയോ വൈറൽ

അതേസമയം, രജനീകാന്തിന്റെ കരിയറിലെ 175-ാമത് ചിത്രമാണ് ‘കൂലി’. ചിത്രത്തിൽ പ്രീതി എന്ന കഥാപാത്രമാണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ, രച്ചിത റാം, സത്യരാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് സൺ പിക്‌ചേഴ്സ് ആണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.