Rajinikanth: 74-ാം വയസിലും ഫിറ്റ്‌നെസ് വിട്ടൊരു കളിയില്ല; രജനികാന്തിന്റെ വർക്ക്ഔട്ട് വീഡിയോ വൈറൽ

Rajinikanth’s Workout Video Goes Viral: ഒരു റിസോർട്ടിലെ ഔട്ട്ഡോർ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന രജനികാന്തിന്റെ വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ പ്രായത്തിലും വേയ്റ്റ് ലിഫ്റ്റിങ്ങും സ്ക്വാട്ടുകളും ചെയ്യുന്ന താരത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

Rajinikanth: 74-ാം വയസിലും ഫിറ്റ്‌നെസ് വിട്ടൊരു കളിയില്ല; രജനികാന്തിന്റെ വർക്ക്ഔട്ട് വീഡിയോ വൈറൽ

പരിശീലകനൊപ്പം വർക്ക്ഔട്ട് ചെയ്യുന്ന രജനികാന്ത്

Updated On: 

16 Aug 2025 | 05:45 PM

തമിഴ്‌നാട്ടിൽ മാത്രമല്ല രാജ്യത്തുടനീളം ഏറെ ആരാധകരുള്ള നടനാണ് രജനികാന്ത്. 1975ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇന്നും വെള്ളിത്തിരയിൽ സജീവമാണ്. 74-ാം വയസ്സിലും ഫിറ്റ്നസിന്റെ കാര്യത്തിൽ താരത്തിന് ഒരു വിട്ടുവീഴ്ചയുമില്ല. ഒരു റിസോർട്ടിലെ ഔട്ട്ഡോർ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന രജനികാന്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ പ്രായത്തിലും വേയ്റ്റ് ലിഫ്റ്റിങ്ങും സ്ക്വാട്ടുകളും ചെയ്യുന്ന താരത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

രജനീകാന്ത് തന്റെ പരിശീലകനോടൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ആദ്യ ഭാഗത്തിൽ രജനീകാന്ത് ഇൻക്ലൈൻ ഡംബെൽ പ്രസ് പരിശീലിക്കുന്നതും, പിന്നീട് ജിം ബെഞ്ചിൽ ഇരുന്ന് സ്ക്വാറ്റുകൾ ചെയ്യുന്നതും കാണാം. താരത്തിന്റെ ഫിറ്റ്നസ് വീഡിയോയ്ക്ക് താഴെ ആശംസകൾ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. അടുത്തിടെ, ചെന്നൈയിലെ പോയസ് ഗാർഡനിലെ സ്ട്രീറ്റിൽ അദ്ദേഹം നടക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പ്രഭാത നടത്തം മുടക്കാത്തയാളാണ് രജനികാന്ത്.

രജനികാന്തിന്റെ വർക്ക്ഔട്ട് വീഡിയോ

ALSO READ: ‘ചേട്ടാ, ഞാൻ ഈ സിനിമയിലെ നായികയാ’; ‘കൂലി’ കാണാനെത്തിയ ശ്രുതി ഹാസനെ കടത്തിവിടാതെ സെക്യൂരിറ്റി

ആരോഗ്യകരമായ ജീവിതം നയിക്കുന്ന അദ്ദേഹം ആരാധകരെയും അത്തരത്തിൽ ജീവിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. അടുത്തിടെ നടന്ന ‘കൂലി’യുടെ ഓഡിയോ ലോഞ്ചിലും അദ്ദേഹം ആരാധകരോട് ആരോഗ്യത്തോടെയിരിക്കാനും വ്യായാമം ചെയ്യാനും, സമാധാനപരമായ ജീവിതം നയിക്കാനുമെല്ലാം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുൻകാല ജീവിതാനുഭവങ്ങളും പുകവലിയുടെയും മദ്യപാനത്തിന്റെയും ദൂഷ്യവശങ്ങളും അദ്ദേഹം ആരാധകരെ ഓർമിപ്പിച്ചു.

അതേസമയം, രജനീകാന്തിന്റേതായി അവസാനമായി തീയേറ്ററുകളിൽ എത്തിയ ചിത്രം ‘കൂലി’യാണ്. ഓഗസ്റ്റ് 14ന് റിലീസായ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. രജനീകാന്തിനൊപ്പം ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം