Bachelor Party: അച്ചടക്കമുള്ള സെറ്റ് ആണ് അമൽ നീരദിന്റേത്, നമ്മൾ ഇക്കാര്യം മാത്രം ചെയ്താൽ മതി : രജിഷ വിജയൻ

Rajisha Vijayan Opens Up About Bachelor Party Deux Movie: അമൽ നീരദിന്റെ സിനിമയിൽ ഒരു വേഷം ചെയ്യുക എന്നുള്ളത് എല്ലാ അഭിനേതാക്കളുടെയും ഒരു ആഗ്രഹമാണ്. ആ ആഗ്രഹം തനിക്കും ഉണ്ടായിരുന്നു. അത്ര വലിയ ഡയറക്ടർ ആണെങ്കിലും തീർത്തും ഡൗൺ ടു എർത്ത് ആയ പെരുമാറ്റമാണ് അമൽ നീരദിന്റേത്. തന്നെ ആദ്യം സിനിമയിലേക്ക് വിളിക്കുമ്പോൾ രജിഷ ഒരു സിനിമയുണ്ട് നമുക്കൊന്ന് ചർച്ച ചെയ്തു നോക്കാം എന്നാണ് പറയുന്നത്.

Bachelor Party: അച്ചടക്കമുള്ള സെറ്റ് ആണ്  അമൽ നീരദിന്റേത്, നമ്മൾ ഇക്കാര്യം മാത്രം ചെയ്താൽ മതി : രജിഷ വിജയൻ

Rajisha Vijayan

Published: 

19 Nov 2026 | 08:45 AM

അമൽ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ബാച്ചിലർ പാർട്ടി ഡ്യുവക്സ് ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. 2012ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി ആദ്യ ഭാഗത്തിൽ നിന്ന് ഇൻസ്പെയർ ആയ പുതിയ സിനിമയാണ് ബാച്ചിലർ പാർട്ടി ഡ്യുവക്സ്. പഴയ സിനിമയുടെ ഒരു തുടർച്ചയോ ആ കഥയുമായി എന്തെങ്കിലും ബന്ധമോ പുതിയ ചിത്രത്തിന് ഇല്ല എന്നാണ് അണിയറ പ്രവർത്തകരും അഭിനേതാക്കളും ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത് രജിഷ വിജയനാണ്. തന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഒരു അവസരമായിട്ടാണ് ഈ സിനിമയെ കാണുന്നത് എന്നാണ് അവർ പറയുന്നത്.

അമൽ നീരദിന്റെ സിനിമയിൽ ഒരു വേഷം ചെയ്യുക എന്നുള്ളത് എല്ലാ അഭിനേതാക്കളുടെയും ഒരു ആഗ്രഹമാണ്. ആ ആഗ്രഹം തനിക്കും ഉണ്ടായിരുന്നു. അത്ര വലിയ ഡയറക്ടർ ആണെങ്കിലും തീർത്തും ഡൗൺ ടു എർത്ത് ആയ പെരുമാറ്റമാണ് അമൽ നീരദിന്റേത്. തന്നെ ആദ്യം സിനിമയിലേക്ക് വിളിക്കുമ്പോൾ രജിഷ ഒരു സിനിമയുണ്ട് നമുക്കൊന്ന് ചർച്ച ചെയ്തു നോക്കാം എന്നാണ് പറയുന്നത്. സിനിമയുണ്ടെന്നു പറഞ്ഞപ്പോൾ തന്നെ താൻ ഒകെ ആയിരുന്നു. ഷൂട്ടിംഗ് അനുഭവങ്ങൾ ഏറെ വ്യത്യസ്തമായ രീതിയിലാണ് തോന്നിയത്. ഒരു ടെക്നീഷ്യൻ കൂടി ആയതുകൊണ്ട് അദ്ദേഹത്തിന് എങ്ങനെ ഒരു അഭിനേതാവിനെ പകർത്തിയെടുക്കണം എന്നുള്ള കാര്യം കൃത്യമായി അറിയാം.

Also Read: എന്റെ എല്ലാ കൊതിയും ഞാൻ തീർത്തു, ബാച്ച്ലർ പാർട്ടി അനുഭവം പങ്കു‌വച്ച് നസ്ലൻ

അതുകൊണ്ടുതന്നെ നമ്മൾ ആ കഥാപാത്രമായി പെർഫോം ചെയ്താൽ മതിയാകും ക്യാമറയിൽ കൃത്യമായി അത് എടുത്തോളും. വളരെ അച്ചടക്കമുള്ള സെറ്റാണ് അദ്ദേഹത്തിന്റേത്. എല്ലാവരും കൃത്യസമയത്ത് തന്നെ എത്തും. ആരും തന്നെ വൈകി വരുന്ന സാഹചര്യം ഉണ്ടാകാറില്ല. കാരണം ഡയറക്ടർ തന്നെ വളരെ നേരത്തെ തന്നെ സെറ്റിൽ എത്തുകമ്പോൾ ബാക്കിയുള്ളവരും സ്വാഭാവികമായും അത് പിന്തുടരും – രജിഷ വിജയൻ പറഞ്ഞു.

സിനിമയിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൽ നീരദിന്റെ ജീവിതപങ്കാളി കൂടിയായ ജ്യോതിർമയിയും അദ്ദേഹത്തിന്റെ സിനിമാ സെറ്റുകളിലെ രീതിയെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. ഒരു കാര്യത്തിലും ദേഷ്യപ്പെടുന്ന ആളല്ല അദ്ദേഹം എന്നും സെറ്റുകളിലും അങ്ങനെ ആരെയും വഴക്കു പറയുകയോ ബഹളം വയ്ക്കുകയോ ചെയ്യാറില്ല. ഒരു കാര്യം പലതവണ പറഞ്ഞിട്ടും അത് ആരെങ്കിലും ചെയ്യുന്നില്ല എങ്കിൽ മാത്രം ചിലപ്പോൾ കുറച്ച് ഗൗരവത്തിൽ സംസാരിക്കും. പ്രത്യേകിച്ച് സിങ്ക് സൗണ്ടിൽ സിനിമ എടുക്കുമ്പോൾ ആരെങ്കിലും തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നാൽ അത് നിർത്താൻ പറയും. ഇത്തരത്തിൽ അല്ലാതെ മറ്റൊരു രീതിയിലും ആരോടും ദേഷ്യപ്പെടുന്ന സാഹചര്യം ഉണ്ടാകാറില്ല എന്നും ജ്യോതിർമയി പറഞ്ഞു.

English Summary

Bachelor Party Deux, the latest film directed by Amal Neerad, has hit theaters today. This new movie draws inspiration from the 2012 film Bachelor Party. The cast and crew have already clarified that this new film is neither a sequel to the original nor does it have any connection to its storyline.

Loading...
Unable to load recommendations.
Follow Us
മുടി വളരാൻ 'മാജിക് വെള്ളം', ഉപയോഗിക്കേണ്ടത് ഇങ്ങനെ
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ