Ram Gopal Varma: ആ സമയത്ത് എആർ റഹ്മാനെ തല്ലാൻ പോലും തോന്നിയിട്ടുണ്ട് – രാം ഗോപാൽ വർമ്മ

Ram Gopal Varma wanted to hit AR Rahman: ഒടുവിൽ റഹ്മാൻ അയച്ചുകൊടുത്ത 'ഹായ് രാമ' കേട്ടപ്പോൾ, മഹത്തായ കാര്യങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നത് കൊണ്ടു​ഗുണമുണ്ടെന്നു ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Ram Gopal Varma: ആ സമയത്ത് എആർ റഹ്മാനെ തല്ലാൻ പോലും തോന്നിയിട്ടുണ്ട് - രാം ഗോപാൽ വർമ്മ

Ram Gopal Varma, Ar Rahman

Updated On: 

28 Nov 2025 14:51 PM

ശിവ, സത്യ, സർക്കാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ സംവിധാനജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു രം​ഗീല. ഊർമ്മിള മാതോണ്ഡ്കർ, ആമിർ ഖാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ ​ഗാനങ്ങളും അതി​ഗംഭീരം.

ഇന്നും പുതിയ തലമുറ കൂടി പാടി നടക്കുന്ന പല ​ഗാനങ്ങളും ഇതിലുണ്ട്. എ.ആർ. റഹ്മാനായിരുന്നു ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ഇപ്പോൾ റഹ്മാന്റെ പ്രവർത്തന രീതികളെപ്പറ്റിയുള്ള പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ആർജിവി. തുടക്കത്തിൽ എ ആറിന്റെ രീതികൾ തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും, അദ്ദേഹത്തെ തല്ലാൻ പോലും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറയുന്നു.

 

‘ഹായ് രാമ’ ഗാനത്തിന്റെ പിറവി

 

ഗോവയിൽ വെച്ചാണ് ‘ഹായ് രാമയുടെ കമ്പോസിങ്ങിനായി ഇരുവരും ഒന്നിച്ചത്. ഞങ്ങൾ അഞ്ച് ദിവസം ഗോവയിൽ ഉണ്ടായിരുന്നു. ആദ്യത്തെ നാല് ദിവസവും റഹ്മാൻ ആലോചിക്കുന്നു എന്ന് പറയുകയല്ലാതെ ഒന്നും ചെയ്തില്ല, അഞ്ചാം ദിവസം ചെന്നൈയിൽ പോയി അയച്ചു തരാമെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞത്, അടുത്ത തവണ ഹോട്ടലിൽ താമസിപ്പിക്കുമ്പോൾ ടി.വി. ഇല്ലെന്ന് ഉറപ്പാക്കണം, കാരണം ഇത്രയും ദിവസം ഞാൻ ടി.വി. കാണുകയായിരുന്നു എന്നാണ്. എനിക്കപ്പോൾ അദ്ദേഹത്തെ തല്ലാനാണ് തോന്നിയത് എന്ന് ആർജിവി വെളിപ്പെടുത്തുന്നു.

Also Read: ‘മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…’; കൗമാരകാല സുഹൃത്തിനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ

ഒടുവിൽ റഹ്മാൻ അയച്ചുകൊടുത്ത ‘ഹായ് രാമ’ കേട്ടപ്പോൾ, മഹത്തായ കാര്യങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നത് കൊണ്ടു​ഗുണമുണ്ടെന്നു ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാനത്തിന്റെ ട്യൂൺ ആദ്യമായി കേട്ടപ്പോൾ താൻ അമ്പരന്നുപോയെന്നും വർമ്മ വെളിപ്പെടുത്തി. താൻ ആവശ്യപ്പെട്ടത്, പ്രണയാർദ്രമായ ഒരു ഗാനമായിരുന്നു. എന്നാൽ റഹ്മാൻ തിരികെ നൽകിയത് ഒരു ക്ലാസിക്കൽ ട്യൂൺ പോലെ തോന്നി.

“അബദ്ധത്തിൽ മറ്റേതോ കർണാട്ടിക് ​ഗാനം അയച്ചുതന്നതാണോ എന്നുപോലും കരുതിയെന്നു അദ്ദേഹം പറയുന്നു. പിന്നീട് ആ ട്യൂൺ വീണ്ടും വീണ്ടും കേട്ടപ്പോൾ അത് മനസ്സിൽ ഉടക്കി. റഹ്മാന്റെ അതുല്യമായ കാഴ്ചപ്പാടായിരുന്നു എന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞതായും രാം ഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും