Ramayana Movie Controversy: ‘ബീഫ് കഴിക്കുന്ന രണ്‍ബീര്‍ രാമനാകാന്‍ യോഗ്യനല്ല’; റേപ്പിസ്റ്റുകളായ ആൾദൈവങ്ങളുള്ള ഇന്ത്യയാണിതെന്ന് ചിന്‍മയി

Ranbir Kapoor Ramayana Role Critisicm: ബീഫ് കഴിക്കുന്ന രൺബീർ രാമനാകാൻ യോഗ്യനല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ ഒരു അഭിമുഖത്തിൽ രൺബീർ താൻ ബീഫ് കഴിക്കുമെന്ന് പറഞ്ഞിരുന്നു.

Ramayana Movie Controversy: ബീഫ് കഴിക്കുന്ന രണ്‍ബീര്‍ രാമനാകാന്‍ യോഗ്യനല്ല; റേപ്പിസ്റ്റുകളായ ആൾദൈവങ്ങളുള്ള ഇന്ത്യയാണിതെന്ന് ചിന്‍മയി

Cചിന്മയി, 'രാമായണ' സിനിമയിൽ സായ് പല്ലവിയും രൺബീർ കപൂറും hinamayi

Updated On: 

08 Jul 2025 15:58 PM

രൺബീർ കപൂറിനെ രാമനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാമായണ’. ചിത്രത്തിൽ സീതയായി സായി പല്ലവിയും രാവണനായി യാഷുമാണ് എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ, ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്.

സായ് പല്ലവിയെ സീതയാക്കുന്നതിന്റെ പേരിലാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നത്. കൂടാതെ, രൺബീർ കപൂർ രാമനാകുന്നതിലും പലരും എതിർപ്പ് അറിയിച്ചു. ബീഫ് കഴിക്കുന്ന രൺബീർ രാമനാകാൻ യോഗ്യനല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ ഒരു അഭിമുഖത്തിൽ രൺബീർ താൻ ബീഫ് കഴിക്കുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ  രൺബീർ രാമൻനാകുന്നതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇതോടെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകി ചിന്മയി ശ്രീപാദ.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ചിൻമയിയുടെ പ്രതികരണം. രൺബീറിനെ രാമനാക്കുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ളൊരു ട്വീറ്റിനാണ് ചിന്മയി മറുപടി നൽകിയത്. ”ബീഫ് കഴിക്കുന്ന ഇയാൾ ആണോ ഇപ്പോൾ ഭഗവാൻ രാമന്റെ വേഷം ചെയ്യുന്നത്. ബോളിവുഡിന് എന്താണ് സംഭവിക്കുന്നത്?” എന്നായിരുന്നു ട്വീറ്റ്. ഇതിന് മറുപടിയായി “ദൈവത്തിന്റെ പേര് ഉപയോഗിക്കുന്ന ബാബാജിമാർക്ക് റേപ്പിസ്റ്റുകളാകാം, ഭക്ത ഇന്ത്യയിൽ വോട്ടിന് വേണ്ടി പരോൾ അനുവദിക്കാം, എന്നിരുന്നാലും ഒരാൾ കഴിക്കുന്ന ഭക്ഷണമാണ് വലിയ പ്രശ്നം” എന്നാണ് ചിന്മയി കുറിച്ചത്. താരത്തിന്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

ALSO READ: ‘ചപ്പാത്തി നഹി ചോർ, ചോർ’; പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

അതേസമയം, രണ്ട് ഭാഗങ്ങളായാണ് ‘രാമായണ’ ഇറങ്ങുന്നത്. ആദ്യഭാഗം ഈ ദീപാവലിയ്ക്ക് പുറത്തിറങ്ങും. രണ്ടാം ഭാഗം അടുത്ത വർഷമായിരിക്കും റിലീസ് ചെയ്യുക. 835 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ സണ്ണി ഡിയോൾ, രകുൽപ്രീത് സിങ്, ലാറ ദത്ത തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘രാമായണ’.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ